അവധിക്കാല വസതികളും ഇനി ഹോട്ടലാവും

ദോഹ: അവധിക്കാല ഭവനങ്ങൾ ഹോട്ടലുകളായി പരിഗണിക്കാനുള്ള വിനോദ സഞ്ചാര വകുപ്പിൻെറ നീക്കത്തിന്​ ഖത്തർ മന്ത്രിസഭയുടെ അംഗീകാരം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ശൈഖ്​ ഖാലിദ്​ ബിൻ ഖലീഫ ബിൻ അബ്​ദുൽ അസിസ്​ ആൽഥാനിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗമാണ്​ ഈ നീക്കത്തിന്​ അംഗീകാരം നൽകിയത്​.

താമസിക്കാനുള്ള സൗകര്യങ്ങളോടെ സജ്ജീകരിച്ച വീടുകൾ, വില്ലകൾ, അപ്പാർട്​മെൻറുകൾ, ക്യാമ്പുകൾ എന്നിവയെ ​അവധിക്കാലം ​െചലവഴിക്കാനുള്ള വസതികളായി പരിഗണിക്കാവുന്നതാണ്​. ഇതു ദിവസ വാടകയ്‌ക്കോ അല്ലെങ്കില്‍ ആഴ്ചകള്‍ കാലയളവിലോ താൽക്കാലിക വാടകക്ക് നല്‍കാവുന്ന യൂനിറ്റുകളായി പരിഗണിക്കാം.

എന്നാൽ, തുടർച്ചയായി 30 ദിവസത്തിൽ കൂടാൻ പാടില്ല. ഖത്തറിലെ വിനോദസഞ്ചാര വ്യവസ്ഥ സംബന്ധിച്ച 2018ലെ 20ാം നമ്പര്‍ നിയമ പ്രകാരമാണ് അവധിക്കാല വസതികളെ ഹോട്ടല്‍ സ്ഥാപനങ്ങളായി കണക്കാക്കുക.

Tags:    
News Summary - Vacation accommodation and now hotel

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.