ആർ.എച്ച്​ നെഗറ്റിവ്​ ഗ്രൂപ്പ്​ രക്​തത്തിന്​​ ഹമദിൽ അടിയന്തര ആവശ്യം

ദോഹ: ആർ.എച്ച്​ നെഗറ്റിവ്​ ഗ്രൂപ്പ്​ രക്​തത്തിന്​ അടിയന്തര ആവശ്യമു​െണ്ടന്ന്​ ഹമദ്​ മെഡിക്കൽ കോർപറേഷൻ (എച്ച്​.എം.സി). ഒ നെഗറ്റിവ്​, എ നെഗറ്റിവ്​, എ.ബി നെഗറ്റിവ്​, ബി ​െനഗറ്റിവ്​ ഗ്രൂപ്പുകളാണ്​ ആവശ്യം. ഇത്തരം രക്​തഗ്രൂപ്പുള്ളവർ രക്​തദാനം നടത്തണമെന്ന്​ ഹമദ്​ ബ്ലഡ്​ ഡോണർ സെൻറർ​ അഭ്യർഥിച്ചു. ആർ.എച്ച്​ പോസിറ്റിവ്​ ​ഗ്രൂപ്പുകാർക്ക്​ ആർ.എച്ച്​ നെഗറ്റിവും പോസിറ്റിവും രക്​തം സ്വീകരിക്കാൻ കഴിയും. എന്നാൽ ആർ.എച്ച്​ നെഗറ്റിവ്​ ഗ്രൂപ്പുകാർക്ക്​ ആർ.എച്ച്​ നെഗറ്റിവ്​ ഗ്രൂപ്പ്​ മാത്രമേ സ്വീകരിക്കാൻ കഴിയൂ.

രക്​തദാനം നടത്താൻ ആഗ്രഹിക്കുന്നവർക്ക്​ ഹമദ്​ ജനറൽ ആശുപത്രിക്ക്​ അടുത്തുള്ള ബ്ലഡ്​ ഡൊണേഷൻ സെൻററിനെ സമീപിക്കാം. ഞായറാഴ്​ച മുതൽ വ്യാഴാഴ്​ച വരെ രാവിലെ ഏഴിനും രാത്രി 9.30നും ഇടയിലാണ്​ പ്രവർത്തനസമയം. ശനിയാഴ്​ചകളിൽ രാവിലെ എട്ടുമുതൽ ഉച്ചക്ക്​ രണ്ടുമണിവരെയാണ്​ സമയം. കോവിഡ്​ സാഹചര്യത്തിൽ എല്ലാവിധ സുരക്ഷസംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്​. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്ന മഹത്​ പ്രവർത്തിയാണ്​ രക്​തദാനം. ആരോഗ്യവാനായ 17 വയസ്സിനു​ മുകളിലുള്ള ഏതൊരാൾക്കും രക്​തദാനം നടത്താം. ദീർഘകാലരോഗമില്ലാത്തവരും മുൻകാല അണുബാധ ഇല്ലാത്തവരുമാകണം.

50 കിലോ ശരീരഭാരം ഉള്ളവരാകണം. പുരുഷനാണെങ്കിൽ ഹീമോ​​േഗ്ലാബിൻെറ അളവ്​ 13 ജിയിൽ കുറയാൻ പാടില്ല. സ്​ത്രീ ആണെങ്കിൽ 12.5ൽ കുറയാൻ പാടില്ല. ഇൗ ആരോഗ്യാവസ്​ഥയിലുള്ളവർക്ക്​ രക്​തം ദാനം ചെയ്യാം. രക്​തദാനം നടത്തുന്ന ദിവസം പനിയുടെയോ ചുമയുടെയോ ലക്ഷണങ്ങൾ ഉണ്ടാകാൻ പാടില്ല. അണുബാധയും പാടില്ല. മതിയായ സമയം ഉറങ്ങിയിരിക്കണം. 

Tags:    
News Summary - Urgent need for Rh negative group blood in Hamad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.