ദോഹ: 5ജി നെറ്റ്വർക്ക് ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യ ൈഫ്ലയിങ് ടാക്സി പരീക്ഷണപ്പറക്കൽ നടത്തി. രണ്ട് മുതിർന്ന വ്യക്തികൾക്ക് 20 മിനുട്ടോളം ൈഡ്രവറില്ലാതെ യാത്ര ചെയ്യാൻ കഴിയുമെന്നതാണ് ലോകത്തിലെ ആദ്യ ഏരിയൽ ടാക്സിയുടെ ഏറ്റവും വലിയ സവിശേഷത. ഹെലികോപ്റ്റിന് സമാനമായ വാഹനമാണിത്. താഴെ നിന്ന് നിയന്ത്രിക്കാനാകും. ഉരീദുവിെൻറ 5ജി നെറ്റ്വർക്ക് ഉപയോഗിച്ചാണ് ടാക്സിയുടെ പ്രവർത്തനമെന്നത് മറ്റൊരു സവിശേഷത. സ്മാർട്ട് സിറ്റി സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ൈഫ്ലയിങ് ടാക്സിയുടെ ശക്തിയും വേഗതയും രേഖപ്പെടുത്തുന്നതിെൻറ ഭാഗമായാണ് പരീക്ഷണപ്പറക്കൽ നടത്തിയത്.
പരീക്ഷണപ്പറക്കലിന് സാക്ഷ്യം വഹിക്കാൻ കമ്പനിയുടെ ഉന്നതാധികാരികളും പ്രമുഖ വ്യക്തിത്വങ്ങളും സ്ഥലത്തെത്തിയിരുന്നു. പരീക്ഷണപ്പറക്കലിെൻറ വീഡിയോ ഉരീദു തങ്ങളുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലോകത്തിലെ ആദ്യ 5ജി ബസും 5ജി ഹൗസ് ബോട്ടും 5ജി േഡ്രാൺ ഡെലിവറിയും ഉരീദു നേരത്തെ അവതരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.