ലോകകപ്പിന് പിന്തുണയുമായി ‘യുനീഖ്’ പുറത്തിറക്കിയ വിഡിയോയിൽനിന്ന്
Posted On
date_range Updated On
date_range ലോകകപ്പിന് ഐക്യദാർഢ്യവുമായി 'യുനീഖ്'
ദോഹ: ലോകകപ്പ് ഫുട്ബാളിനെ വരവേൽക്കുന്ന ഖത്തറിന് മനോഹര ദൃശ്യങ്ങളോടെ വിഡിയോ സമർപ്പിച്ച് ഖത്തറിലെ ഇന്ത്യൻ നഴ്സിങ് അസോസിയേഷൻ 'യുനീഖ്'.ലോകകപ്പിന്റെ ഔദ്യോഗിക ഗാനമായ 'ഹയ്യാ ഹയ്യാ'യുടെ പശ്ചാത്തലത്തിൽ ഖത്തറിലെ ദൃശ്യങ്ങൾ പകർത്തിയാണ് വിഡിയോ തയാറാക്കിയത്.
ദോഹ കോർണിഷും ബോട്ട് യാത്രയുമായി ലോകകപ്പ് കളിക്കുന്ന രാജ്യങ്ങളുടെ പതാകയും പാറിപ്പറക്കുന്ന വിഡിയോ നഴ്സുമാർ തന്നെയാണ് ചിത്രീകരിച്ചത്. ലോകകപ്പ് വളന്റിയർമാരും ആരോഗ്യ പ്രവർത്തകരുമായി ആയിരക്കണക്കിന് ഇന്ത്യൻ നഴ്സുമാരുടെ സേവനം ലഭ്യമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.