ഖത്തർ - യമൻ മത്സരത്തിൽ നിന്ന്
Posted On
date_range Updated On
date_range അണ്ടർ 23 ഏഷ്യാകപ്പ് യോഗ്യത: ഖത്തറിന് ജയം
ദോഹ: അണ്ടർ 23 ഏഷ്യാകപ്പ് ഫുട്ബാൾ യോഗ്യതാ റൗണ്ടിൽ ഖത്തറിന് തകർപ്പൻ ജയത്തോടെ തുടക്കം. ഖലീഫ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ് 'എ' യോഗ്യതാ റൗണ്ടിൽ യമനിനെ മറുപടിയില്ലാത്ത മൂന്നു ഗോളിനാണ് ഖത്തർ യുവ നിര വീഴ്ത്തിയത്. ഹാഷിം അലി അബ്ദുൽ ലതീഫ് ഇരട്ട ഗോൾ നേടിയപ്പോൾ, ഖാലിദ് മുഹമ്മദ് സാലഹ് ഒരു ഗോൾ കുറിച്ചു. മറ്റൊരു മത്സരത്തിൽ സിറിയ 5-0ത്തിന് ശ്രീലങ്കയെതോൽപിച്ചു. നാല് ടീമുകൾ മത്സരിക്കുന്ന ഗ്രൂപ്പിലെ ചാമ്പ്യന്മാർ 2022ൽ ഉസ്ബകിസ്താനിൽ നടക്കുന്ന അണ്ടർ 23 ഏഷ്യാകപ്പിലേക്ക് നേരിട്ട് യോഗ്യത നേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.