?? ?????? ???????? ???? ?????

ഉം സലാല്‍ അലിയില്‍  കാനനം ഉയരുന്നു

ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സില്‍ മേഖലയിലെ ഏറ്റവും വലിയ വനത്തിന്‍്റെ നിര്‍മാണം ഊര്‍ജിതമാന്നു. അടുത്ത മാര്‍ച്ചില്‍ ഖത്തറില്‍ മനുഷ്യ നിര്‍മ്മിത വനം യാഥാര്‍ഥ്യമാകും.  8.3 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് വനം ഒരുങ്ങുന്നത്. കാഴ്ചയില്‍ മനോഹാരിതയും പ്രകൃതിയുടെ ഊഷ്മളതയും അനുഭവിക്കാനാകുന്നതാകും ഈ കൃത്യമ വനം. വനം 2017 മാര്‍ച്ച് 20 ഓടെ പൂര്‍ത്തിയാകുമെന്ന് നഖീല്‍ ലാന്‍ഡ്സ്കേപ്പ് ഓപ്പറേഷന്‍ മാനേജര്‍ റാഫി ഒഹാനിയന്‍ വ്യക്തമാക്കി.    9,50,00 മരങ്ങളാണ് വനത്തിന്‍െറ പ്രത്യേകത. ഇത്രയുംപ മരങ്ങളിലായി ആയിരക്കണക്കിന് പറവകളും കൂടുകള്‍ കൂട്ടിത്തുടങ്ങിയിട്ടുണ്ട്. മാത്രമല്ല കൂടുതല്‍ പക്ഷിമൃഗാദികളും പ്രകൃതിയുടെ ആവാസ വ്യവസ്ഥയുടെ ഭാഗമായുള്ള ജന്തുമൃഗാദികളും വനത്തിന്‍െറ ഭാഗമാകാനും സാദ്ധ്യതയുണ്ട്. രണ്ട് തടാകങ്ങളുടെ ആകെ വിസ്തീര്‍ണ്ണം 2,80,000 ചതുരശ്ര മീറ്ററിലാണ്.  ദോഹയില്‍ നിന്ന്  50 കിലോ മീറ്റര്‍ യാത്ര ചെയ്താല്‍  ഉംസലാല്‍ അലിയിലത്തെിചേരാം.  ദോഹ നോര്‍ത്ത് സ്വീവേജ് ട്രീറ്റ്മെന്‍്റ് വര്‍ക്സ് പ്ളാന്‍്റ്ിന് സമീപമാണിത്. വനം നിര്‍മ്മാണത്തിന്‍െറ പ്രധാന കരാര്‍ കമ്പനിയായ കേപെല്‍ സെഗേഴ്സില്‍ നിന്നും ഉപ കരാര്‍ എടുത്തിരിക്കുന്ന കമ്പനിയാണ് നഖീല്‍ ലാന്‍ഡ്സ്കേപ്പ്. 2015 ജനവരിയിലാണ് വനം നിര്‍മാണം തുടങ്ങിയത്. ഫ്യൂച്ചര്‍ ലാന്‍ഡ്സ്കേപ്പ്-പബ്ലിക് റിയല്മം സമ്മേളനത്തോടനുബന്ധിച്ചാണ് റാഫി ഇക്കാര്യം വെളിപ്പെടുത്തിയത്.
 
Tags:    
News Summary - umm salal ali

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.