ഭീകര വിരുദ്ധ പ്രവർത്തനങ്ങിൽ ഖത്തർ തന്ത്രപരമായ പങ്കാളി -ട്രംപ്

ദോഹ: ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ ഖത്തർ തന്ത്രപരമായ പങ്കാളിയാണെന്ന് അമേരിക്കൻ പ്രസിഡൻറ്​ ഡോണാൾഡ് ട്രംപ്. റിയാദിൽ കഴിഞ്ഞ ദിവസം സമാപിച്ച ഇസ്​ലാമിക്–അമേരിക്ക ഉച്ചകോടിയിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. മേഖലയിൽ മാത്രമല്ല ആഗോള തലത്തിൽ തന്നെ ഖത്തറി​​െൻറ പിന്തുണ നിർണായകമാണെന്നും അമേരിക്കൻ പ്രസിഡൻറ്​ അഭിപ്രായപ്പെട്ടു. റിയാദിലെ കിംഗ് അബ്​ദുൽ അസീസ്​ കൺവെൻഷൻ സ​​െൻററിൽ നടന്ന ഉച്ചകോടിയിൽ അൻപതോളം അറബ് ഇസ്​ലാമിക രാജ്യങ്ങളാണ് അമേരിക്കക്ക് 
പുറമെ സംബന്ധിച്ചത്. ഭീകര വിരുദ്ധ പോരാട്ടത്തി​​​െൻറ പ്രാധാന്യം സൂചിപ്പിച്ച് കൊണ്ടാണ് സൗദി ഭരണാധികാരി ശൈഖ് സൽബാൻ ബിൻ അബ്​ദുൽ അസീസ്​ രാജാവ് ഉച്ചകോടിയുടെ ഉദ്ഘാടനം നിർവഹിച്ചത്.

Tags:    
News Summary - trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.