ദോഹ: എജുക്കേഷൻ സിറ്റിയിലെ പച്ചപ്പുൽമൈതാനത്തിന് വ്യാഴാഴ്ച കാൽപന്തുകളിയുടെ ആവേശത്തീ. ഫിഫ ലോക ക്ലബ് ഫുട്ബാളിെൻറ കലാശപ്പോര് വ്യാഴാഴ്ച രാത്രി ഒമ്പതിന് എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ. േലാകത്തിലെ വൻകരകളിലെ താര ക്ലബ് ആരെന്ന് നാളെയറിയാം. ഫുട്ബാൾ ആരാധകർ ആവേശത്തിലാണ്. യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേൺ മ്യൂണിക് വടക്കേ അമേരിക്കൻ ചാമ്പ്യൻ ക്ലബായ ടൈഗേഴ്സ് യു.എ.എൻ.എല്ലുമായാണ് ഫൈനലിൽ കൊമ്പുകോർക്കുക. ചൊവ്വാഴ്ച രാത്രി അൽ റയ്യാൻ സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിയിൽ ഈജിപ്ഷ്യൻ ക്ലബായ അൽഅഹ്ലിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തകർത്താണ് ബയേൺ അന്തിമ പോരാട്ടക്കളരിയിലെത്തിയത്. കോവിഡ് നിയന്ത്രണത്തിനിടയിലും അനുവദിക്കപ്പെട്ട ഇരിപ്പിടങ്ങൾ നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയമായിരുന്നു ചൊവ്വാഴ്ച. ഈജിപ്ത് കാണികളാൽ സമ്പന്നമായ സ്റ്റേഡിയത്തിൽ ആദ്യ പകുതിയിൽ നല്ലകളി കാഴ്ചവെച്ച അൽഅഹ്ലിയെ രണ്ടാം പകുതിയിൽ കളിയഴകിനാൽ ബയേൺ വരച്ചവരയിൽ നിർത്തി. പലപ്പോഴും പന്തിനായി ഏെറനേരം കാത്തിരിക്കേണ്ടിവന്നു അൽഅഹ്ലി താരങ്ങൾക്ക്. സൂപ്പർ താരം ലെവൻഡോവ്സ്കി നേടിയ രണ്ടുഗോളിൽ ഒടുവിൽ ബയേൺ ഫൈനലിൽ പ്രവേശിക്കുകയായിരുന്നു. ബയേൺ ആരാധകരായ മലയാളികൾക്കടക്കം ചാമ്പ്യൻ ക്ലബിെൻറ കളി നേരിൽ കാണാനുള്ള അവസരമാണ് കൈവന്നിരിക്കുന്നത്. ബയേൺ ജഴ്സി അണിഞ്ഞ നിരവധി വിദേശി ആരാധകരടക്കം ദോഹയിൽ എത്തിയിട്ടുണ്ട്. നേരത്തേ നടന്ന ആദ്യ സെമിയിൽ പാൽമിറാസിനെ ഒരുഗോളിന് തോൽപിച്ചാണ് ടൈഗേഴ്സ് ഫൈനലിൽ എത്തിയത്.ദോഹ മെട്രോയിൽ എജുക്കേഷൻ സിറ്റി സ്റ്റേഷനിൽ ഇറങ്ങി ഫൈനൽ നടക്കുന്ന സ്റ്റേഡിയത്തിലേക്ക് നടന്നെത്താം. കാണികൾ ഒരുമണിക്കൂർ മുെമ്പങ്കിലും സ്റ്റേഡിയത്തിൽ എത്തണമെന്ന് അധികൃതർ ആവശ്യെപ്പട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.