കാറുകൾ ഒഴിവാക്കി ട്രാമും, ഇലക്ട്രിക് സ്കൂട്ടറുമാവും ഇന്ന് ഖത്തർ
ഫൗണ്ടേഷൻ കാമ്പസിലെ യാത്രാ മാർഗം
ദോഹ: ഖത്തറിെൻറ പരിസ്ഥിതി സൗഹൃദ ചിന്തകളെ മുന്നിൽനിന്ന് നയിക്കുകയാണ് വിദ്യാഭ്യാസ -ഗവേഷണ ആസ്ഥാനമായ ഖത്തർ ഫൗണ്ടേഷൻ. വർഷാവസാനം പന്തുരുളുന്ന ഫിഫ ലോകകപ്പിൽ സംഘാടകർ മുന്നോട്ടുവെക്കുന്ന ഏറ്റവും പ്രധാന സന്ദേശവും പരിസ്ഥിതി സൗഹൃദ സംഘാടനം എന്ന ആശയമാണ്. ഇപ്പോൾ, അതിനെ ഏറെ വേഗത്തിൽ പ്രയോഗവത്കരിക്കുകയാണ് ഖത്തർ ഫൗണ്ടേഷൻ.
എജുക്കേഷൻ സിറ്റി ഉൾപ്പെടെയുള്ള മേഖല വ്യാഴാഴ്ച രാവിലെ 5.30 മുതൽ വൈകുന്നേരും അഞ്ചുവരെ കാർ ഫ്രീ ആയിരിക്കും. എജുക്കേഷന്‍ സിറ്റിയിലെ കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കുക, അന്തരീക്ഷ വായുവിെൻറ ഗുണനിലവാരം ഉയർത്തുക, ഗതാഗത കുരുക്കിന് പരിഹാരം കാണുക, ജനങ്ങളില്‍ പരിസ്ഥിതി അവബോധം വളര്‍ത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായാണ് കാര്‍ ഫ്രീ ഡേ ആചരിക്കുന്നത്.
ഫെബ്രുവരി 26ന് ഖത്തർ ദേശീയ പരിസ്ഥിതി ദിനം ആചരിക്കുന്നതിെൻറ ഭാഗം കൂടിയാണ് കാർ ഫ്രീഡേ. പരിസ്ഥിതി ദിനത്തിന് മുന്നോടിയായുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗവുമാണ് വ്യാഴാഴ്ച ഒരു ദിവസത്തെ ആചരണം. 12 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള എജുക്കേഷന്‍ സിറ്റിയിലെ പ്രവര്‍ത്തനങ്ങളെല്ലാം വ്യാഴാഴ്ച പതിവുപോലെ തന്നെ തുടരും. എന്നാൽ, വിശാലമായ കാമ്പസിലേക്ക് ജീവനക്കാരുടെയും വിദ്യാർഥികളുടെയും സന്ദർശകരുടെയുമൊന്നും കാറുകൾക്ക് പ്രവേശനമുണ്ടാവില്ല.
ട്രാം സര്‍വിസുകളോ ഇലക്ട്രിക് സ്കൂട്ടറോ ഉപയോഗിച്ച് ലക്ഷ്യസ്ഥാനങ്ങളിൽ എത്താം. സുസ്ഥിര രാഷ്ട്രം കെട്ടിപ്പടുക്കാന്‍ സമൂഹത്തിന് ഒരു മാതൃക സൃഷ്ടിക്കുകയാണ് ഖത്തര്‍ ഫൗണ്ടേഷനെന്ന് അധികൃതര്‍ വ്യക്തമാക്കി. ഒന്നാംഗേറ്റിലൂടെയും അഞ്ചാം ഗേറ്റിലൂടെയുമാണ് വ്യാഴാഴ്ച പാര്‍ക്കിങ് ഏരിയകളിലേക്കോ ഡ്രോപ് ഓപ് പോയന്റുകളിലേക്കോ പ്രവേശിക്കാന്‍ അനുമതിയുള്ളത്. മറ്റെല്ലാ ഗേറ്റുകളും അടയ്ക്കും. എജുക്കേഷന്‍ സിറ്റി ഗോള്‍ഫ് ക്ലബും അല്ഷഖാബ് ഇക്വസ്ട്രിയന്‍ സെന്റര്‍ സൗ ത്ത് ഗേറ്റുകളും തുറന്നിടും.
ഖത്തറിെൻറ പരിസ്ഥിതി സൗഹൃദ -സുസ്ഥിര സന്ദേശങ്ങളുടെ ഭാഗമായി നേരത്തേയും ഫൗണ്ടേഷൻ മേഖലയിൽ കാർഫ്രീ ഡേ ആചരിച്ചിരുന്നു. ഖത്തർ നാഷനൽ ലൈബ്രറി, എജുക്കേഷൻ സിറ്റി, അൽ ഷഖാബ് എന്നീ മെട്രോ സ്റ്റേഷനുകളിൽ ഇറങ്ങി ട്രാം വഴിയോ, കാൽനടയായോ ലക്ഷ്യസ്ഥാനത്ത് എത്താമെന്ന് അധികൃതർ അറിയിച്ചു.
'വിദ്യാഭ്യാസം, ഗവേഷണം, കമ്യൂണിറ്റി വികസനം എന്നിവയിലൂടെ സമൂഹത്തെ ശാക്തീകരിക്കുകയാണ് ഖത്തർ ഫൗണ്ടേഷെൻറ പ്രധാന ലക്ഷ്യം. പരിസ്ഥിതി അവബോധം പ്രചരിപ്പിക്കുകയും പൊതുഗതാഗത സംസ്കാരം വളർത്തുകയും ചെയ്യുക എന്നത് ഫൗണ്ടേഷെൻറ പ്രധാന മൂല്യങ്ങളിലൊന്നാണ്. എജുക്കേഷൻ സിറ്റിയിലെ കാർബൺ ബഹിർഗമനം കുറക്കാനും, വായുവിെൻറ ഗുണനിലവാരം മെച്ചപ്പെടുത്താനും ആരോഗ്യകരമായ ജീവിതശൈലിയിലേക്ക് സമൂഹത്തെ നയിക്കാനും കാർ ഫ്രീ ദിനം ഉപകരിക്കും' -ക്യു.എഫിലെ സിറ്റി ഓപറേഷൻ ഡയറക്ടർ തുരാജ് ഷാദ്നിയ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.