ദോഹ: കോർണിഷിലും ദോഹ സൂഖ് വാഖിഫിലുമായി നടന്ന റമദാൻ ക്ലാസിക്–ആ ഢംബര കാർ പരേഡ് കാർ േപ്രമികൾക്ക് വേറിട്ട അനുഭവമായി. പഴയ കാലത്തെ നിരവധി കാറുകളാണ് പരേഡിെൻറ ഭാഗമായി നിരത്തിൽ അണി നിരന്നത്. ക്ലാസിക് കാർ പരേഡിെൻറ ഭാഗമായി കേരളത്തിലെ തൃശൂർ രജിസ്േട്രഷനിലുള്ള കാർ കോർണിഷിലൂടെ നീങ്ങുന്നു എന്ന തരത്തിലുള്ള വീഡിയോ ഇതിനകം തന്നെ വൈറലായിട്ടുണ്ട്. വില കൂടിയ ആഢംബര–ക്ലാസിക് കാറുകൾക്കിടയിലൂടെ അറബിയും കുടുംബവും കറുപ്പും മഞ്ഞയും നിറത്തിലുള്ള അംബാസഡർ കാറിലൂടെ സഞ്ചരിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്. അതേസമയം, കോർണിഷിലൂടെ നീങ്ങിയ കേരള രജിസ്േട്രഷൻ കാറിനെ പിന്നീട് പോലീസ് പിടിച്ച് കൊണ്ടുപോകുന്ന വീഡിയോയും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.