ഗാ​യ​ക​ൻ അ​ക്ബ​ർ ഖാ​നും റി​യാ​ലി​റ്റി ഷോ ​താ​രം അ​നു​ശ്രീ​ക്കും ദോഹ ഇന്റർനാഷണൽ എയർപോർട്ടിൽ സ്വീകരണം നൽകിയപ്പോൾ

ഡ​യ​സ്പോ​റ ഓ​ഫ് മ​ല​പ്പു​റം മ​ൽ​ഹാ​ർ സീ​സ​ൺ -3 ഇന്ന്

ദോ​ഹ: ഖ​ത്ത​റി​ലെ മ​ല​പ്പു​റം പ്ര​വാ​സി​ക​ളു​ടെ പൊ​തു​കൂ​ട്ടാ​യ്മ​യാ​യ ഡ​യ​സ്പോ​റ ഓ​ഫ് മ​ല​പ്പു​റം (ഡോം ​ഖ​ത്ത​ർ) സം​ഘ​ടി​പ്പി​ക്കു​ന്ന ‘മ​ൽ​ഹാ​ർ സീ​സ​ൺ 3 - മ​ല​പ്പു​റം ഹാ​ർ​മ​ണി 2026’ സം​ഗീ​തോ​ത്സ​വ​ത്തി​ന് പ്ര​മു​ഖ പി​ന്ന​ണി ഗാ​യ​ക​ൻ അ​ക്ബ​ർ ഖാ​നും റി​യാ​ലി​റ്റി ഷോ ​താ​രം അ​നു​ശ്രീ​യും നേ​തൃ​ത്വം ന​ൽ​കും. വെ​ള്ളി​യാ​ഴ്ച അ​ൽ വ​ക്റ ഡി.​പി.​എ​സ് -എം.​ഐ.​എ​സ് സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് സം​ഗീ​തോ​ത്സ​വം അ​ര​ങ്ങേ​റു​ന്ന​ത്. ഡോം ​ഖ​ത്ത​ർ ന​ട​പ്പി​ലാ​ക്കി​വ​രു​ന്ന ‘അ​മ​ൽ’ ല​ഹ​രി​വി​രു​ദ്ധ ക്യാ​മ്പ​യി​ന്റെ ഭാ​ഗ​മാ​യി വി​വി​ധ ബോ​ധ​വ​ൽ​ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും പ​രി​പാ​ടി​യി​ൽ സം​ഘ​ടി​പ്പി​ക്കും.

ഖ​ത്ത​റി​ലെ മ​ല​പ്പു​റം ജി​ല്ല​ക്കാ​രാ​യ പ്ര​വാ​സി​ക​ളി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വ് തെ​ളി​യി​ച്ച പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കു​ന്ന ഡോം ​എ​ക്സ​ല​ൻ​സ് പു​ര​സ്കാ​ര​ങ്ങ​ളും ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്യും. ‘മ​ല​പ്പു​റം ഹാ​ർ​മ​ണി’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ഒ​രു​ക്കു​ന്ന ക​ലാ​സ​ന്ധ്യ​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ക​ഴി​ഞ്ഞ ദി​വ​സം ഡോം ​ഖ​ത്ത​ർ മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി യോ​ഗം ചേ​ർ​ന്നു. പ്ര​സി​ഡ​ന്റ് ഉ​സ്മാ​ൻ ക​ല്ല​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് വാ​ഴ​ക്കാ​ട്, ട്ര​ഷ​റ​ർ സൗ​മ്യ പ്ര​ദീ​പ്, ചീ​ഫ് അ​ഡ്വൈ​സ​ർ വി.​സി. മ​ഷ്ഹൂ​ദ്, സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ൻ്റ് സി.​കെ. അ​ബ​ദു​ൽ അ​സീ​സ്, സെ​ക്ര​ട്ട​റി അ​ബി ചു​ങ്ക​ത്ത​റ എ​ന്നി​വ​രോ​ടൊ​പ്പം മാ​നേ​ജ്മെ​ന്റ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു. യോ​ഗ​ത്തി​ൽ സു​രേ​ഷ് പ​ണി​ക്ക​ർ സ്വാ​ഗ​ത​വും ഷം​ല ജാ​ഫ​ർ ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    
News Summary - Diaspora of Malappuram Malhar Season -3 today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.