ഇന്ത്യൻ എംബസി പ്രവൃത്തിസമയം പുതുക്കി
ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കായി എംബസി നൽകുന്ന വിവിധ കോൺസുലർ സേവനങ്ങൾക്കുള്ള സമയക്രമത്തിൽ മാറ്റം വരുത്തി. അറ്റസ്റ്റേഷൻ, പവർ ഓഫ് അറ്റോർണി (പി..ഒ.എ), എൻ.ആർ.ഐ സേവനങ്ങൾ, നോൺ ഒബജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി) തുടങ്ങി വിവിധ സേനങ്ങൾക്കുള്ള അപേക്ഷകൾ സമർപ്പിക്കുന്നതിനും വിതരണത്തിനുമുള്ള സമയത്തിലാണ് മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇനി മുതൽ രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടുവരെ ഈ സേവനങ്ങൾ ലഭ്യമാകുമെന്ന് എംബസി അധികൃതർ വാർത്തക്കുറിപ്പിൽ അറിയിച്ചു. നേരത്തേ 12 മുതൽ വൈകീട്ട് 4 വരെ ആയിരുന്നു പ്രവർത്തന സമയം. സെപ്റ്റംബർ 27 ഞായർ മുതൽ പുതിയ സമയക്രമം പ്രാബല്യത്തിൽ വരും. സേവനങ്ങൾക്കായി എംബസി സന്ദർശിക്കുന്ന പ്രവാസികൽ പുതിയ സമയക്രമം ശ്രദ്ധിക്കണമെന്നും, അതിനനുസരിച്ച് യാത്രകളും അപ്പോയിന്റ്മെന്റുകളും ക്രമീകരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.