Posted On
date_range Updated On
date_range തൃശൂർ സ്വദേശിനി ഖത്തറിൽ നിര്യാതയായി
ദോഹ: തൃശൂർ വെങ്കിടങ്ങ് സ്വദേശിനിയായ വീട്ടമ്മ ഖത്തറിൽ നിര്യാതയായി. പ്രമുഖ ഈവന്‍റ് മാനേജ്‌മെന്‍റ് സ്ഥാപനമായ സ്റ്റാർ വേൾഡ് ഗ്രൂപ്പ് ഉടമ ആർ.എസ്. മൊയ്തീന്‍റെ ഭാര്യ റസിയയാണ് (61) ചൊവ്വാഴ്ച പുലർച്ചെ മരിച്ചത്. തൃശൂരിൽ വെങ്കിടങ്ങ് പഞ്ചായത്ത് ഏനാമാക്കൽ കെട്ടുങ്ങൽ രായമ്മരക്കാറാണ് വീട്.
മക്കൾ: പരേതനായ ഷമീൻ, ഷബ്‌നം സെമീൽ (എച്ച്.എം.സി), മുഹമ്മദ് ഷമീം. മരുമക്കൾ: സെമീൽ ഉമ്മർ (എച്ച്.എം.സി), നഷ ഷമീം. നടപടികൾ പൂർത്തിയാക്കിയ ശേഷം, ചൊവ്വഴ്ച രാത്രി 7.30ഓടെ അബൂഹമൂറിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.