Posted On
date_range Updated On
date_range തിരുവല്ല സ്വദേശി ഖത്തറിൽ മരണപ്പെട്ടു
ദോഹ: തിരുവല്ല സ്വദേശി അജീഷ് അലക്‌സ് (39) ഹൃദയാഘാതത്തെ തുടർന്ന് ഖത്തറില്‍ നിര്യാതനായി. തിരുവല്ല കറ്റോട് ഇടയാടിയില്‍ ജോയിയുടെയും ലില്ലികുട്ടിയുടെയും മകനാണ്. എട്ട് വര്‍ഷത്തോളമായി ഖത്തറിലുള്ള അജീഷ് നാസര്‍ ബിന്‍ ഖാലിദ് ഗ്രൂപ്പിലെ നാഷണല്‍ പാനസോണിക് സെയില്‍സ്മാനായി ജോലി ചെയ്തുവരികയായിരുന്നു.
ഹമദ് മെഡിക്കല്‍ കോര്‍പറേഷന്റെ വക്‌റ ആശുപത്രിയിലെ നഴ്‌സായ ഭാര്യ ടീന ജോസഫ് ഒരു മാസം മുമ്പാണ് മക്കൾക്കൊപ്പം നാട്ടിലേക്ക് പോയത്.
റയാന്‍, റോവന്‍, മൂന്ന് വയസുള്ള മിന എന്നിവരാണ് മക്കള്‍. ഹമദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.