പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനി 

സുപ്രധാന പദ്ധതികളെല്ലാം 2022ൽ പൂർത്തിയാക്കണമെന്ന് പ്രധാനമന്ത്രി

ദോഹ: രാജ്യത്തെ തന്ത്രപ്രധാന പദ്ധതികളെല്ലാം 2022 അവസാനത്തോടെ പൂർത്തീകരിക്കണമെന്ന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്​ദുൽ അസീസ്​ ആൽഥാനി.

പദ്ധതികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സാങ്കേതികസഹായം ഭരണനിർവഹണ വികസന, തൊഴിൽ സാമൂഹിക കാര്യ മന്ത്രാലയത്തിെൻറ ഭാഗത്തുനിന്നുണ്ടാകുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. അമീരി ദീവാനിയിൽ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് സർക്കാർ അതോറിറ്റികൾക്കും ഏജൻസികൾക്കുമുള്ള നിർദേശം.

സർക്കാർ പദ്ധതികളിൽ ഓരോ സ്​ഥാപനങ്ങളും ഏജൻസികളും തൊഴിൽസ്​ഥാനങ്ങളുടെ ക്രമീകരണം, തൊഴിൽവിഭജനം, പൂർണ വിശദീകരണം എന്നിവ സംബന്ധിച്ചും തൊഴിൽ നടപടികൾ, തൊഴിൽ പദ്ധതികൾ എന്നിവയുമായി ബന്ധപ്പെട്ടും പ്രത്യേക പദ്ധതി തയാറാക്കാനും പ്രധാനമന്ത്രി നിർദേശിച്ചിട്ടുണ്ട്. കോവിഡ് -19മായി ബന്ധപ്പെട്ട പുതിയ വിവരങ്ങളും മറ്റും പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി മന്ത്രിസഭയിൽ അവതരിപ്പിച്ചു. കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായും വ്യാപനം തടയുന്നതിനുമായി സുരക്ഷാ മുൻകരുതലുകളും നിയന്ത്രണങ്ങളും തുടരാൻ മന്ത്രിസഭ തീരുമാനിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിെൻറ പ്രധാന ഭാവി പദ്ധതികളും ലക്ഷ്യങ്ങളും ആരോഗ്യമന്ത്രി അവതരിപ്പിച്ചു.

ഖത്തറിലെ ജനങ്ങളുടെ ആരോഗ്യനിലവാരം ഉയർത്തുക, സമഗ്രമായ ആരോഗ്യസംവിധാനത്തിലൂടെ വർത്തമാന, ഭാവി തലമുറകളുടെ ആവശ്യങ്ങളെ കണ്ടെത്തുക, അതിലൂടെ മികച്ച ആരോഗ്യം, മികച്ച ചികിത്സ, മൂല്യം എന്നിവ എല്ലാവരിലേക്കുമെത്തിക്കുക എന്നതാണ് ആരോഗ്യ മന്ത്രാലയത്തിെൻറ സുപ്രധാന ലക്ഷ്യമെന്ന് ഡോ. ഹനാൻ അൽ കുവാരി വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.