യു.എ.ഇ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ശൈഖ് താനുൻ ബിൻ സായിദ് അൽ നഹ്യാനെ ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനി സ്വീകരിക്കുന്നു
Posted On
date_range Updated On
date_range അബൂദബി ഉപഭരണാധികാരിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി
ദോഹ: അബൂദബി ഉപഭരണാധികാരിയും യു.എ.ഇ ദേശീയ സുരക്ഷ ഉപദേഷ്ടാവുമായ ശൈഖ് താനുൻ ബിൻ സായിദ് അൽ നഹ്യാനും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ആൽഥാനിയും ദോഹയിൽ കൂടിക്കാഴ്ച നടത്തി. വിവിധ വിഷയങ്ങളിലെ ചർച്ചകളുടെ ഭാഗമായാണ് അബൂദബി ഉപഭരണാധികാരി ദോഹയിലെത്തിയത്. ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധവും, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.