Posted On
date_range Updated On
date_range മെട്രോ യാത്രക്കാരുടെ എണ്ണം കൂടി
ദോഹ: കോർണിഷ് അടിച്ചിട്ട അഞ്ചു ദിനങ്ങളിൽ ദോഹ മെട്രോ വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ കാര്യമായ വർധന. ആഗസ്റ്റ് ആറ് മുതൽ 10 വരെ പ്രധാന പാത അടയുകയും റോഡുകളിൽ ഗതാഗതക്കുരുക്ക് വർധിക്കുകയും ചെയ്തപ്പോൾ 106,349 പേരാണ് ഈ അഞ്ചു ദിവസങ്ങളിൽ കോർണിഷ് ബാധിക്കുന്ന ഏഴ് സ്റ്റേഷനുകൾക്കിടയിൽ ഓടിയത്.
ദോഹ മെട്രോ അധികൃതരാണ് ഈ ദിവസങ്ങളിലെ യാത്രക്കാരുടെ എണ്ണം കൂടിയത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്തുവിട്ടത്. ബദൽ യാത്രാ മാർഗമെന്ന നിലയിൽ മെട്രോയെ തിരഞ്ഞെടുത്തവർക്ക് നന്ദിയർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.