ഖത്തർ ക്ലീൻ പദ്ധതിയുടെ ഒന്നാം വാർഷികാഘോഷത്തിൻെറ ഭാഗമായി രാജ്യത്ത്​ ആദ്യമായി ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ്​ നേടിയ ഡബ്ല്യൂ ദോഹ ഹോട്ടലിൽ ക്യൂ.എൻ.ടി.സി സെക്രട്ടറി ജനറൽ അക്​ബർ അൽ ബാകിർ സന്ദർശനം നടത്തിയപ്പോൾ. പദ്ധതി ഒരുവർഷം പൂർത്തിയായപ്പോൾ ഖത്തറിലെ എല്ലാ ഹോട്ടലുകളും ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ് നേടിയിട്ടുണ്ട് 

ദോഹ: ഖത്തർ ക്ലീൻ പദ്ധതിയുടെ ആദ്യഘട്ടം പൂർണവിജയം. ദേശീയ വിനോദസഞ്ചാര കൗൺസിൽ (ക്യൂ.എൻ.ടി.സി), പൊതുജനാരോഗ്യമന്താലയം എന്നിവയുടെ സംയുക്​ത പദ്ധതിയാണിത്​. പദ്ധതിക്ക്​ കീഴിൽ രാജ്യത്തെ എല്ലാ ഹോട്ടലുകളും ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ്​ നേടിക്കഴിഞ്ഞു.കോവിഡിൻെറ സാഹചര്യത്തിൽ ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ്​ നേടുന്ന ഹോട്ടലുകൾക്ക്​ പ്രത്യേക ഇളവുകളുണ്ട്​​.

ഇതോടെ കോവിഡ്​ പ്രതിരോധ രംഗത്തും ക്യൂ.എൻ.ടി.സി വൻ നേട്ടമാണ്​ ഉണ്ടാക്കിയിരിക്കുന്നത്​. 2020 ജൂണിലാണ്​ പദ്ധതി തുടങ്ങിയത്​. ഹോട്ടലുകളു​െട വൃത്തിയുടെ കാര്യത്തിൽ ഏറ്റവും മികച്ച ഗുണനിലവാരം സൂക്ഷിക്കുകയും പൂർണമായും അണുമുക്​തമായ സേവനം എല്ലാമേഖലയിലും നൽകുകയും അതുവഴി ഉപഭോക്​താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുകയുമാണ്​ പദ്ധതിയുടെ ലക്ഷ്യം. ദോഹ ഹോട്ടലാണ്​ ഖത്തറിൽ ആദ്യമായി ക്ലീൻ സർട്ടിഫിക്കറ്റ്​ സ്വന്തമാക്കുന്നത്​.

പദ്ധതിയുടെ ഒന്നാംവാർഷികം ആ​േഘാഷത്തിൽ ക്യൂ.എൻ.ടി.സി സെക്രട്ടറി ജനറൽ അക്​ബർ അൽ ബാകിർ ഹോട്ടലിൽ സന്ദർശനം നടത്തിയാണ്​ ആഘോഷത്തിൽ പങ്കാളിയായത്​. സി.ഒ.ഒ. ബെർതോൾഡ്​ ​ട്രെങ്കലും ഹോട്ടൽ സന്ദർശിച്ചു. ഖത്തറിലെ എല്ലാ ഹോട്ടലുകളും ക്ലീൻസർട്ടിഫിക്കറ്റ്​ നേടിയ പശ്ചാത്തലത്തിൽ പദ്ധതി റെസ്​റ്റാറൻറുകളിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്​. ഇതിന്​ ശേഷം ഗതാഗത, ചെറുകിടവ്യാപാര, സാംസ്​കാരിക മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

എല്ലാഹോട്ടലുകളും ക്ലീൻ സർട്ടിഫിക്കറ്റ്​ നേടിയത്​ പദ്ധതിയുടെ വിജയമാണെന്നും ഈ സന്ദർഭത്തിൽ എല്ലാവർക്കും നന്ദി അറിയിക്കുകയാണെന്നും വിവിധ മേഖലകളുമായി സഹകരിച്ച്​ കഴിഞ്ഞ വർഷം കഠിനപരിശ്രമമാണ്​ നടത്തിയതെന്നും അക്​ബർ അൽ ബാകിർ പറഞ്ഞു. രാജ്യത്ത്​ എത്തുന്നവർ​ െക്കല്ലാം ഇതിലൂടെ അന്താരാഷ്​ട്ര ഗുണനിലവാരവമുള്ള മികച്ച സൗകര്യങ്ങളാണ്​ ഖത്തർ ഉറപ്പാക്കുന്നത്​.

എന്താണ്​ ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റ്​ പദ്ധതി?

കോവിഡ്​ സാഹചര്യത്തിലാണ്​ രാജ്യത്തെ മുഴുവൻ ഹോട്ടലുകളും അണുമുക്തമെന്ന് ഉറപ്പുവരുത്തുന്നതിന് പ്രത്യേക പദ്ധതിയുമായി ആരോഗ്യമന്ത്രാലയവും ഖത്തർ നാഷനൽ ടൂറിസം കൗൺസിലും രംഗത്ത്​വന്നത്​. കോവിഡ്–19 പ്രതിസന്ധിക്ക് ശേഷം വിനോദസഞ്ചാര മേഖലയിലേക്കുള്ള സന്ദർശകരുടെ തിരിച്ചുവരവ് ലക്ഷ്യമിട്ടാണിത്​. വിവിധ ഘട്ടങ്ങളിലായാണ്​ പദ്ധതി പൂർത്തീകരിക്കുക.അണുമുക്തി, ശുചീകരണ മാനദണ്ഡങ്ങൾ പാലിച്ച് സ്​ഥാപനങ്ങളിലെ ഹോസ്​പിറ്റാലിറ്റി ജീവനക്കാരുടെയും അതിഥികളുടെയും സുരക്ഷ ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.

ഹോട്ടലുകൾ സ്വതന്ത്രമായി സ്വീകരിച്ച കോവിഡ്–19 പ്രതിരോധ മാർഗങ്ങൾക്ക് പുറമേ ആരോഗ്യമന്ത്രാലയത്തി​െൻറ മാർഗനിർദേശങ്ങളും ഇതിൽ ഉൾപ്പെടും. ഇത് നടപ്പാക്കുന്നതോടെ ഹോട്ടലുകൾക്ക്​ ഖത്തർ ക്ലീൻ സാക്ഷ്യപത്രം ലഭിക്കും. www.qatarclean.com എന്ന വെബ്സൈറ്റിലാണ്​ വിവിധ സ്​ഥാപനങ്ങൾ പദ്ധതിയിൽ രജിസ്​റ്റർ ചെയ്യേണ്ടത്​. ആവശ്യമായ ഫോറം ഡൗൺലോഡ് ചെയ്യുകയും വിവരങ്ങൾ നൽകി പൂരിപ്പിച്ചതിന് ശേഷം restaurants@qatarclean.qa എന്ന വിലാസത്തിൽ അയക്കുകയും ചെയ്യണം.ഈ അപേക്ഷ ബന്ധപ്പെട്ട അതോറിറ്റി പരിശോധിക്കും. മാദണ്ഡങ്ങൾ പാലിക്കുകയാണെങ്കിൽ സർട്ടിഫിക്കറ്റ്​ ലഭിക്കും. വീഴ്ചവരുത്തിയാൽ ഹോം ഡെലിവറി, ടേക് എവേ എന്നിവക്ക് മാത്രമായിരിക്കും ഹോട്ടലുകൾക്ക്​ അനുമതി ഉണ്ടാകുക.

ക്ലീൻ സർട്ടിഫിക്കറ്റുള്ള ഹോട്ടലുകൾക്ക്​ കോവിഡ്​ ഇളവുകൾ

ഖത്തർ ക്ലീൻ സർട്ടിഫിക്കറ്റുള്ള ഹോട്ടലുകൾക്കും റെസ്​റ്റാറൻറുകൾക്കും​ വിവിധ കോവിഡ്​ നിയ​ന്ത്രണങ്ങളിൽ ഇളവുകളുണ്ട്​. ഇൗ സ്​ഥാപനങ്ങൾക്ക്​ നിശ്ചിത ശതമാനം ഉപഭോക്​താക്കൾക്ക്​ അകത്തേക്ക്​ പ്രവേശനം നൽകി ഭക്ഷണം വിളമ്പാം.

എന്നാൽ, ഉപഭോക്​താക്കൾ വാക്​സിൻ സ്വീകരിച്ചവരായിരിക്കണം.റസ്​റ്റാറൻറുകളിലും കഫേകളിലും ഭക്ഷണം നൽകുന്നത്​ തുറസ്സായ സ്​ഥലങ്ങളിലാണെങ്കിൽ ക്ലീന്‍ സര്‍ട്ടിഫിക്കറ്റോടെ 50 ശതമാനം ശേഷിയിൽ പ്രവർത്തിക്കാം.

അകത്താണെങ്കില്‍ 30 ശതമാനം ശേഷിയിലും പ്രവര്‍ത്തിക്കാം.വാണിജ്യമന്ത്രാലയത്തിൻെറ അനുമതി മാത്രമേ ഉള്ളൂവെങ്കില്‍ തുറന്ന ഇടങ്ങളില്‍ 30 ശതമാനം പേർക്കും ഇന്‍ഡോറില്‍ 15 ശതമാനം പേർക്കുമാണ്​ പ്രവേശനാനുമതി. എല്ലാ ഉപഭോക്താക്കളും വാക്സിനെടുത്തവരായിരിക്കണം.

Tags:    
News Summary - The first phase of the Qatar Clean Project is a complete success

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.