Posted On
date_range Updated On
date_range വയറിനുള്ളിൽ ഒളിപ്പിച്ച് കടത്തിയ ലഹരിമരുന്ന് പിടികൂടി
ദോഹ: നിരോധിത ലഹരി വസ്തുക്കൾ വയറിനുള്ളിൽ ഒളിപ്പിച്ച നിലയിലെത്തിയ യാത്രക്കാരൻ ഹമദ് രാജ്യാന്തര വിമാനത്തവളത്തിൽ പിടിയിലായി. ഗുളിക രൂപത്തിൽ പൊതിഞ്ഞ ലഹരി വസ്തുക്കൾ വിഴുങ്ങിയ നിലയിലായിരുന്നു യാത്രക്കാൻ ദോഹയിൽ വിമാനമിറങ്ങിയത്.
പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ പ്രത്യേക ഉപകരണങ്ങൾ വഴി പരിശോധിച്ചപ്പോഴാണ് വയറ്റിനുള്ളിൽ ലഹരി വസ്തുക്കൾ പൊതിഞ്ഞ് ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് പുറത്തെടുത്ത ലഹരി ഗുളികകളുടെ ചിത്രം കസ്റ്റംസ് വിഭാഗം ട്വിറ്ററിൽ പുറത്തുവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.