Posted On
date_range Updated On
date_range തനിമ ‘ഈദ് ഇശൽ’ നവ്യാനുഭവമായി
ദോഹ: ചെറിയപെരുന്നാളിനോടനുബന്ധിച്ച് തനിമ ദോഹ സോൺ സംഘടിപ്പിച്ച ഈദ് ഇശൽ സംഗീത വിരുന്ന് നവ ്യാനുഭവമായി. മലർവാടി കുരുന്നുകളുടെ കലാപരിപാടികളും ഉണ്ടായി. എരഞ്ഞോളി മൂസയുടെയും എസ്.എ. ജമീലിെൻറയും യു.കെ. അബുസഹ്ലയുടെയും ഇച്ചാഅബ്ദുൽ ഖാദർ മസ്താെൻറയും പഴയ പാട്ടുകൾ കോർത്തിണക്കി ദോഹയിലെ പ്രശസ്ത ഗായകൻ അസൈനാർ പട്ടാമ്പിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്. ഫർസീൻ സുബൈർ, ദിൽന അൻവർ, നവാദ് കുറ്റ്യാടി, ഖദീജ നൗഫൽ, അബ്ദുസ്സലാം വി.കെ., സിദ്ദീഖ് എ.കെ. എന്നിവർ അവതരിപ്പിച്ച സംഗീത വിരുന്ന് ഹൃദ്യമായിരുന്നു. സോൺ വൈസ് പ്രസിഡൻറ് കെ.ടി. അബ്ദുല്ല അഹ്മദ് ഈദ് സന്ദേശം നൽകി. തനിമ ഡയറക്ടർ നൗഫൽ വി.കെ. സ്വാഗതം പറഞ്ഞു. ബഷീർ അഹ്മദ് , ഷഹീർ ബാബു , മുശ്താഖ് കൊച്ചി, സജിന നജീം എന്നിവർ നേതൃത്വം നൽകി. ടീൻ ഇന്ത്യയുടെ ഫുൾജാർ തട്ടുകടക്ക് ഫഹീം ബഷീർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.