ദോഹ: അമീർ ൈശഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ പൂർണകായ ചിത്രം ഗിന്നസ് ബുക്കിലേക്ക്. അടുത്ത മാസം പതിനെട്ടിന് നടക്കുന്ന ദേശീയ ദിനത്തോടനുബന്ധിച്ച് നോർത്ത് അറ്റ്ലാൻറ് വിദ്യാർത്ഥികൾ ഒരുക്കുന്ന ഭീമൻ ചിത്രം ലോക ചരിത്രത്തിൽ ഇടം പിടിക്കും. പതിനാറായിരം ചതുരശ്ര അടിയായിരിക്കും ചിത്രത്തിെൻറ വലിപ്പം.
128 മീറ്റർ നീളവും എഴുപത് അടി ഉയരവും ചിത്രത്തിന് ഉണ്ടാകുമെന്ന് പിന്നണി പ്രവർത്തകനായ ഫൈസൽ സൈഫ് അൽമുഹന്നദി അറിയിച്ചു. നേരത്തെ ഗിന്നസ് ബുക്കിൽ ഇടം പിടിച്ചത് സ്വിറ്റ്സർലൻറിൽ നിന്നുള്ള ചിത്രമാണ്. ഫ്ലക്സിൽ രൂപകൽപ്പന ചെയ്യുന്ന അമീർ ചിത്രം ഡിസംബർ ആദ്യ വാരത്തോടെ പൂർത്തിയാകുമെന്ന് ഫൈസൽ അൽമുഹന്നദി അറിയിച്ചു. ഗിന്നസ് സംഘം ചിത്രം വിലയിരുത്താൻ ഡിസംബർ ആദ്യ വാരം എത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. നോർത്ത് അറ്റ്ലാൻറ് വിദ്യാർത്ഥികളിൽ നിന്നുള്ള മുപ്പത് പേരാണ് ഈ ഉദ്യമത്തിൽ സജീവമായി പങ്കാളികളായത്. അൽറയ്യാൻ ടെലിവിഷൻ, കതാറ തുടങ്ങിയ കമ്പനികളും ഇവർക്ക് പിന്തുണയുമായി കൂടെയുണ്ടെന്ന് മുഹന്നദി അറിയിച്ചു.
രാജ്യത്തെ യുവാക്കൾക്ക് അമീറുമായുള്ള അടുത്ത ബന്ധവും ഇഷ്ടവും വ്യക്തമാക്കുന്നതാണ് ഈ കൂറ്റൻ ചിത്രം. നോർത്ത് അറ്റ്ലാൻറ് യൂനിവേഴ്സിറ്റിയിലെ ഫെസൽ സൈഫ് അൽമുഹന്നദിയാണ് അമീറിനോടുള്ള കൂറ് പ്രകടിപ്പിക്കാൻ ഇത്തരത്തിലൊരു വേറിട്ട ആശയം അവതരിപ്പിച്ചത്. യൂനിവേഴ്സിറ്റി അധികൃതരുടെ പൂർണ പിന്തുണയും കൂടി ആയപ്പോൾ ആശയം യാഥാർത്ഥ്യമാവുകയായിരുന്നു. രാജ്യത്തിെൻറ യുവാക്കളുടെ അമീറിനുള്ള ശക്തമായ പിന്തുണയാണ് ഈ ചിത്രത്തിലൂടെ വ്യക്തമാകുന്നതെന്ന് ഖത്തറിലെ വ്യാപാര പ്രമുഖനും ബിസ്നസ് അസോസിയേഷൻ പ്രസിഡൻറുമായ ശൈഖ് ഫൈസൽ ബിൻ ഖാസിം ആൽഥാനി അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.