തവാഖ് ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങ്
ദോഹ: ജീവകാരുണ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന മുക്കം തണ്ണീര്‍ പൊയില്‍ നിവാസികളുടെ കൂട്ടായ്മയായ തവാഖിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഒന്നാമത് ബാഡ്മിന്റൻ ടുര്‍ണ്ണമെന്റില്‍ ഏബ്ള്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ് ജീവനക്കാരുടെ കൂട്ടായ്മ 'എറോസ്' ചാമ്പ്യന്മാരായി. വിവിധ കൂട്ടായ്മകളും സംഘടനകളും തമ്മില്‍ മാറ്റുരച്ച മത്സരത്തില്‍ വാഴക്കാട് അസോസിയേഷന് (വാഖ്) രണ്ടാം സ്ഥാനവും നേടി. ബെസ്റ്റ് ഫെയര്‍ പ്ലേ ടീമിനുള്ള പ്രത്യേക അവാര്‍ഡിന് കൾചറല്‍ ഫോറം തിരുവമ്പാടിയും ബെസ്റ്റ് പ്ലേയര്‍ക്കുള്ള സമ്മാനത്തിന് വാഴക്കാടന്റെ ഷെഫിയും അര്‍ഹരായി.
അല്‍ അറബ് സ്റ്റേഡിയത്തില്‍ നടന്ന ബാഡ്മിന്റൻ ടുർണമെന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ത്യന്‍ സ്പോർട്സ് സെന്റര്‍ വൈസ് പ്രസിഡന്റ് ഷെജി വലിയകത്ത് നിർവഹിച്ചു. തവാഖ് പ്രസിഡന്റ് മുജീബ് ടി.ടി. അധ്യക്ഷത വഹിച്ചു. ഐ.എസ്.സി ബാഡ്മിന്റൺ ഹെഡ് സഫീറു റഹ്മാന് മുഖ്യാതിയായിരുന്നു. ബഷീര്‍ തുവാരിക്കല്‍, അബ്ബാസ് മുക്കം, അന്‍സാര്‍ അരിംബ്ര , ശാഹിദ് എം.എ, അമീന് എം.എ, മന്‍സൂര്‍ അഹ്മദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയര്മാന് മനാഫ് വി.പി സ്വാഗതവും തവാഖ് ജനറല്‍ സെക്രട്ടറി നിഷാം യു. കെ നന്ദിയും പറഞ്ഞു.
ചാമ്പ്യന്മാര്ക്കുള്ള ട്രോഫി അല്‍ ഏബ്ള്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് അശ്കര്‍, സലാം എ പി (ഗ്രേസ് ഖത്തര്‍), ഇ.എ. നാസർ , ഷിനാസ് മുക്കം, മുഹമ്മദ് കുട്ടി, ഖാദർ മുക്കം എന്നിവര്‍ വിതരണം ചെയ്തു. റിയാസ് എ.പി, സി. മന്‍സൂര്‍, ശംസു കെസി, എ.കെ. ശിഹാബ് , മുഹമ്മദ് തസ്നിം പി കെ,ഒ.സി. ഉവൈസ്, ആശിഖ്, മുഷ്താഖ് മുഹമ്മദ്, ഷറഫലി ഉടയാട,എൻ. സാദിഖ്, അജ്മൽ, റസ്സൽ തുടങ്ങിയവര്‍ ടൂര്‍ണമെന്റിന് നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.