ദോഹയിലെ താജ് ബിരിയാണി റസ്റ്റാറന്റ് മാനേജ്മെന്റ്
അംഗങ്ങൾ വാർത്തസമ്മേളനത്തിൽ
ദോഹ: കശ്മീർ, ലഖ്നൗ, ഹൈദരാബാദി, ചെന്നൈ, മലബാർ ഉൾപ്പെടെ 20ഓളം ബിരിയാണികൾ ഒരു കുടക്കീഴിലൊരുക്കി ദോഹയിൽ ഒരു ബിരിയാണി കേന്ദ്രം വരുന്നു. നജ്മ അൽ ഷഹീം സ്ട്രീറ്റിൽ ‘താജ് ബിരിയാണി റസ്റ്റാറന്റ്’ നവംബർ 15 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് മാനേജ്മെന്റ് അംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഖത്തറിലെ വിവിധ രാജ്യക്കാരായ ബിരിയാണി പ്രേമികൾക്ക് കൊതിയൂറും ബിരിയാണികളെല്ലാം, തനത് രുചിയോടെ തന്നെ വിളമ്പാൻ ഒരുക്കിയാണ് വിശാലമായ ഡൈനിങ്ങും പാർക്കിങ് സൗകര്യവുമായി ‘താജ് ബിരിയാണി റസ്റ്റാറന്റ്’ ആരംഭിക്കുന്നതെന്ന് മാനേജിങ് ഡയറക്ടർ അബ്ദുൽ അസീസ് കടവത്തൂർ പറഞ്ഞു.
ഇതോടൊപ്പം മറ്റ് വിഭവങ്ങളും ലഭ്യമാണ്. ഫിഷ് തവകളുടെ വിവിധ രുചികൾ, തന്തൂർ, ചൈനീസ്, മോമോസ്, ചാട്ട് തുടങ്ങിയവയിലും ശ്രദ്ധകേന്ദ്രീകരിച്ചതായും അറിയിച്ചു. വിവിധ ജ്യൂസുകളും ലഭ്യമാകും. ടേക്ക് എവേ, ഡെലിവറി, ഔട്ട്ഡോർ കാറ്ററിങ്, പാർട്ടികൾക്കായി ഭക്ഷണ വിതരണം എന്നിവയും ഒരുക്കിയിട്ടുണ്ട്.
മികച്ച ഷെഫുമാരുടെ മേൽനോട്ടത്തിൽ പാകപ്പെടുത്തിയെടുക്കുന്ന രുചിവൈവിധ്യങ്ങളാണ് ആകർഷകം. വാർത്തസമ്മേളനത്തിൽ സ്ഥാപകൻ അക്സർ മുഹമ്മദ്, ഡയറക്ടർ മുഹമ്മദ് ഷംനാസ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.