ഫിഫ അറബ് കപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിൽ ലിബിയക്കെതിരെ വിജയഗോൾ നേടുന്ന സുഡാൻെറ മുഹമ്മദ് അബ് ദുറഹ്മാൻ
ദോഹ: ഫിഫ അറബ് കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ സുഡാന് ജയം. ഖലീഫ ഇൻറർ നാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലിബിയയെ മറുപടിയില്ലാത്ത ഒരു ഗോളിന് തോൽപിച്ച് സുഡാൻ നവംബറിൽ നടക്കുന്ന അറബ് കപ്പിന് യോഗ്യത നേടി. കളിയുടെ 15ാം മിനിറ്റിൽ മുഹമ്മദ് അബ്ദുൽറഹ്മാൻെറ പെനാൽറ്റി ഗോളിലൂടെയായിരുന്നു സുഡാൻെറ വിജയം.
യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തിൽ ഇന്ന് ഒമാനും സോമാലിയയും ഏറ്റുമുട്ടും. ഫിഫ റാങ്കിങ്ങിൽ 80ാം സ്ഥാനത്തുള്ള ഒമാൻ ദുർബലരായ സോമാലിയക്കെതിരെ അനായാസ ജയം തേടിയാണിറങ്ങുന്നത്. ഫിഫ റാങ്കിങ്ങിൽ 197ാം സ്ഥാനത്താണ് സോമാലിയ. ടൂർണമെൻറിൽ പങ്കെടുക്കുന്ന ടീമുകളിൽ ഏറ്റവും പിന്നിലുള്ളവർ കൂടിയാണ് സോമാലിയ. നോക്കൗട്ട് ഫോർമാറ്റിൽ നടക്കുന്ന യോഗ്യതാ റൗണ്ടിൽ ഒറ്റജയത്തോടെ തന്നെ ഒമാന് നവംബറിലെ ടൂർണമെൻറിൽ ഇടംപിടിക്കാം.
ലോകകപ്പ് യോഗ്യതാ ഏഷ്യൻ റൗണ്ടിൽ ഇന്ത്യയും ഖത്തറും മത്സരിച്ച ഗ്രൂപ് 'ഇ'യിൽ രണ്ടാം സ്ഥാനക്കാരായിരുന്നു ഒമാൻ. ഏഷ്യാകപ്പിന് യോഗ്യത നേടിയവർ, ലോകകപ്പ് യോഗ്യതാ റൗണ്ടിൻെറ മൂന്നാം റൗണ്ടിലും ഇടംനേടി. കോച്ച് ബ്രാൻകോ ഇവാൻകോവിച്ചിനുകീഴിൽ മികച്ച ടീമുമായാണ് ഒമാൻ അറബ് കപ്പ് യോഗ്യതാ മത്സരത്തിനെത്തിയത്.രാത്രി എട്ടിന് ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.