ദോഹ: ഗൾഫ് മേഖലയിലെ ചെറുരാജ്യങ്ങൾക്കെതിരായ വലിയ രാജ്യങ്ങളുടെ പവർ ഗെയിമുകൾ തുടരുന്നതും ‘സാഹസിക പ്രകടനങ്ങൾ’ നിർത്തലാക്കണമെന്നും വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി.
മേഖലയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന് എല്ലാ തത്വങ്ങളും നിർദേശങ്ങളും അംഗീകരിച്ചും പരസ്പരം ബഹുമാനിച്ചുമുള്ള ചർച്ചകൾക്ക് ഈ രാജ്യങ്ങൾ യോഗം ചേരുന്നതിനാവശ്യമായ നടപടികളെടുക്കണമെന്നും ഖത്തർ വിദേശകാര്യമന്ത്രി ആവശ്യപ്പെട്ടു. ചെറു രാജ്യങ്ങൾക്ക് വലിയ രാജ്യങ്ങൾക്കെതിരായ പരാതി സമർപ്പിക്കുന്നതിനുള്ള വേദി സാധ്യമാക്കുന്ന അന്താരാഷ്ട്ര നിയമമെന്നൊരു വിടവ് ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും ശൈഖ് മുഹമ്മദ് വ്യക്തമാക്കി. ഇറ്റാലിയൻ തലസ്ഥാനമായ റോമിൽ നടന്ന മെഡ് 2017(മെഡിറ്ററേനിയൻ ഡയലോഗ്സ്)ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലയിൽ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ശക്തിയാണ് ഖത്തർ. മറ്റു ഗൾഫ് രാജ്യങ്ങളിൽ നിന്നും വ്യത്യസ്തമായി ഖത്തറിന് അതിേൻറതായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാൽ മേഖലയുടെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയായി ഈ ഭിന്നതകൾ ഒരിക്കലും വർത്തിച്ചിട്ടില്ല. ഇത് നിലനിർത്തിക്കൊണ്ട് തന്നെ മറ്റു ജി.സി.സി രാജ്യങ്ങളുമായി ഖത്തർ നല്ല ബന്ധമായിരുന്നു പുലർത്തിയിരുന്നത്. മന്ത്രി പറഞ്ഞു.
എന്നാൽ ഈ ഭിന്നതകൾ ഖത്തറിന് നേരെ തിരിയുന്നതിന് മറ്റുള്ളവരെ േപ്രരിപ്പിക്കുമെന്ന് ഒരിക്കൽ പോലും വിശ്വസിച്ചിരുന്നില്ലെന്നും ഖത്തറിനെതിരായ അടിസ്ഥാനരഹിതമായ ഒരു കാമ്പയിന് ഇത് കാരണമാകുമെന്ന് സങ്കൽപിക്കാൻ പോലും കഴിയില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പവർ ഗെയിമിെൻറ അനന്തരഫലമാണ് മേഖലയുടെ നിലവിലെ സാഹചര്യമെന്നും അദ്ദേഹം സൂചിപ്പിച്ചു. വിവേകത്തിെൻറയും യഥാർഥ ജ്ഞാനത്തിെൻറയും അഭാവമാണ് ഈ കളിക്കുള്ള ഒന്നാമത്തെ കാരണം. നേതൃത്വത്തിെൻറ എടുത്തുചാട്ട മനോഭാവവും ആവേശവും ഇതിെൻറ മറ്റൊരു കാരണമാണ്. ചെറുരാജ്യങ്ങൾക്ക് വലിയ രാജ്യങ്ങൾക്കെതിരെ പരാതി പറയാനുള്ള വേദിയൊരുക്കുന്നതിന് സാധ്യമാക്കുന്ന അന്താരാഷ്ട്ര സംവിധാനത്തിെൻറ വിടവാണ് മൂന്നാമത്തെ പ്രധാന കാരണം. ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി വ്യക്തമാക്കി. ലിബിയക്കെതിരെയും ഇറഖിനും യമനിനും സോമാലിയക്കും ലബനാനിനും സംഭവിച്ചത് ഇപ്പോൾ ഖത്തറിനെയും തേടിയെത്തിയിരിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഖത്തറിനെതിരായ ഉപരോധരാജ്യങ്ങളുടെ ആവശ്യങ്ങൾ കെട്ടിച്ചമച്ചതാണെന്നും പ്രതിസന്ധിയുടെ ആദ്യ സമയത്ത് തന്നെ പ്രശ്ന പരിഹാരത്തിന് ചർച്ചക്ക് സന്നദ്ധമായി ഖത്തർ മുന്നോട്ട് വന്നിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.