Posted On
date_range Updated On
date_range സ്പെഷൽ കോൺസുലാർ ക്യാമ്പ് അൽ ഖോറിൽ
ദോഹ: ഇന്ത്യൻ എംബസിയും ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറവും (ഐ.സി.ബി.എഫ്) സംഘടിപ്പിക്കുന്ന സ്പെഷൽ കോൺസുലാർ ക്യാമ്പ് ജൂൺ 20ന് അൽ ഖോറിലെ ഇൻവിറ്റോ ഹോട്ടലിൽ നടക്കും. വെള്ളിയാഴ്ച രാവിലെ ഒമ്പത് മുതൽ 11 വരെ നടക്കുന്ന ക്യാമ്പിൽ പാസ്പോർട്ട്, അറ്റസ്റ്റേഷൻ, പി.സി.സി സേവനങ്ങൾ എന്നിവ ലഭ്യമാകും. അൽഖോറിലെയും സമീപമേഖലകളിലെയും ഇന്ത്യൻ പ്രവാസികൾക്ക് വിവിധ കോൺസുലാർ സേവനങ്ങൾക്കായി ക്യാമ്പ് ഉപയോഗപ്പെടുത്താമെന്ന് ഐ.സി.ബി.എഫ് അറിയിച്ചു. രാവിലെ എട്ടിന് ടോക്കൺ അനുവദിച്ച് തുടങ്ങും. ഐ.സി.ബി.എഫ് ഇൻഷുറൻസ് ഡെസ്കും ക്യാമ്പിൽ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.