ദോഹ: പുകവലിക്ക് അടിപ്പെട്ടവർക്ക് കേൾവി നഷ്ടമാകുന്നതായി പഠനം. ജപ്പാനിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനമാണ് പുകവലി സ്ഥിരമാക്കിയവർക്ക് കേൾവി ക്രമേണെയായി നഷടപ്പെടുന്നതായി കണ്ടെത്തിയത്. ഹൃ േദ്രാഗം, കാൻസർ എന്നിവക്ക് പുറമെ പുതിയ രോഗം കൂടി പുകവലി കാരണമായി വ്യാപിക്കുന്നതായാണ് വ്യ ക്തമാകുന്നത്. ജപ്പാനിലെ നാഷനൽ സെൻറർ ഫോർ ഹെൽത്ത് ആൻറ് വേൾഡ് മെഡിസിൻ കേന്ദ്രത്തിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങൾ ഉള്ളത്. പുകവലി ഉപയോഗിക്കുന്നവർ അതിന് അ ടിപ്പെടുന്നതോടെ കേൾവിയെ സാരമായി ബാധിക്കുന്നു. പുകവലി ശീലമാക്കിയവരിൽ കേൾവിക്കുറവ് കൂടുത ലായി കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരമൊരു പഠനം കേന്ദ്രം നടത്തിയത്. കേൾവിയെ പുകവലി സാര മായി ബാധിക്കുന്നതിന് നിരവധി തെളിവുകളാണ് കേന്ദ്രം പുറത്ത് വിട്ടിരിക്കുന്നത്.
ജപ്പാനിലെ 50,000 ആളുകളെ കേന്ദ്രീകരിച്ചാണ് പഠനം നടത്തിയത്. എട്ട് വർഷം തുടർച്ചയായി പുകവലിച്ചവരിൽ കേൾവിക്കുറവ് പ്രകടമായി തന്നെ ദൃശ്യമാണെന്ന് ഗവേഷകർ വെളിപ്പെടുത്തി. ദിനേനെ ഉപയോഗിക്കുന്ന പുകയില ഉൽപ്പന്നങ്ങളുടെ എണ്ണം കൂടുന്നതനുസരിച്ച് അപകടം കൂടുതലാണെന്നും പഠനം വ്യക്തമാക്കുന്നു. ഇത് വരെ പുകവലി ഹൃദയ സംബ ന്ധമായ രോഗങ്ങളും അർബുദവും പിടിപെടാനുള്ള കാരണമായാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ കേൾവി യെയും പുകവലി ബാധിക്കുന്നുവെന്നത് ഗുരുതരമായി കാണണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.