സ്കി​​​യ റ​​​മ​​​ദാ​​​ൻ ക്വി​​​സ് മ​​​ത്സ​​​ര​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തപ്പോൾ

സ്കി​​​യ റ​​​മ​​​ദാ​​​ൻ ക്വി​​​സ് വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് സ​​​മ്മാ​​​ന​​​ വി​​​ത​​​ര​​​ണം

ദോ​​​ഹ: ഖ​​​ത്ത​​​ർ കേ​​​ന്ദ്ര​​​മാ​​​ക്കി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന തെ​​​ക്ക​​​ൻ കേ​​​ര​​​ള കൂ​​​ട്ടാ​​​യ്മ​​​യാ​​​യ സൗ​​​ത്ത് കേ​​​ര​​​ള എ​​​ക്സ്പാ​​​റ്റ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ (സ്കി​​​യ) സം​​​ഘ​​​ടി​​​പ്പി​​​ച്ച റ​​​മ​​​ദാ​​​ൻ ക്വി​​​സ് വി​​​ജ​​​യി​​​ക​​​ൾ​​​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ങ്ങ​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. ആ​​​ഴ്ച​​​യി​​​ൽ മൂ​​​ന്ന് മ​​​ത്സ​​​ര​​​ങ്ങ​​​ൾ എ​​​ന്ന രീ​​​തി​​​യി​​​ൽ, ഖു​​​ർ​​​ആ​​​ൻ സൂ​​​ക്ത​​​ങ്ങ​​​ളെ ആ​​​സ്പ​​​ദ​​​മാ​​​ക്കി​​​യാ​​​ണ് ചോ​​​ദ്യ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കി​​​യി​​​രു​​​ന്ന​​​ത്. നാ​​​ട്ടി​​​ൽ​​​നി​​​ന്നും വി​​​വി​​​ധ ജി.​​​സി.​​​സി രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​മാ​​​യി 250ല​​​ധി​​​കം മ​​​ത്സ​​​രാ​​​ർ​​​ത്ഥി​​​ക​​​ൾ റ​​​മ​​​ദാ​​​ൻ ക്വി​​​സി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ച​​​ട​​​ങ്ങി​​​ൽ സ്കി​​​യ പ്ര​​​സി​​​ഡ​​​ന്റ് ബി​​​ലാ​​​ൽ ഹ​​​രി​​​പ്പാ​​​ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ക്വി​​​സ്സി​​​ന്റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ക​​​ൺ​​​വീ​​​ന​​​ർ മ​​​ൻ​​​സൂ​​​ർ ഹൈ​​​ദ​​​ർ, അ​​​സി​​​സ്റ്റ​​​ന്റ് ക​​​ൺ​​​വീ​​​ന​​​ർ ഹാ​​​ഷിം എ​​​ന്നി​​​വ​​​ർ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. സ്കി​​​യ ജോ​​​യ​​​ന്റ് സെ​​​ക്ര​​​ട്ട​​​റി ഫാ​​​റൂ​​​ഖ് സ​​​മ​​​ദ്, ട്ര​​​ഷ​​​റ​​​ർ ഷാ​​​ന​​​വാ​​​സ്‌ ഖാ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​രി​​​പാ​​​ടി​​​ക​​​ൾ നി​​​യ​​​ന്ത്രി​​​ച്ചു. ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി സൈ​​​ദ് മു​​​ഹ​​​മ്മ​​​ദ് പ​​​ത്ത​​​നാ​​​പു​​​രം, സെ​​​ക്ര​​​ട്ട​​​റി നി​​​സാം, നാ​​​സ​​​ർ അ​​​ടൂ​​​ർ എ​​​ന്നി​​​വ​​​ർ നേ​​​തൃ​​​ത്വം ന​​​ൽ​​​കി.

Tags:    
News Summary - Skia Ramadan Quiz Winners to be awarded prizes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.