ദോഹ: ശൈഖ് ജാസിം കപ്പ് കലാശപോരാട്ടം ആഗസ്റ്റ് ഒന്നിന്. അല്‍സദ്ദിലെ ജാസിം ബിന്‍ ഹമദ് സ്റ്റേഡി യത്തില്‍ വൈകുന്നേരം ഏഴിനാണ് മത്സരം. യൂറോപ്യന്‍ ലീഗിലെ സൂപ്പര്‍കപ്പ് മാതൃകയില്‍ നടക്കുന്ന പോരാ ട്ടത്തില്‍ അല്‍റയ്യാന്‍ അല്‍ദുഹൈലിനെ നേരിടും. കഴിഞ്ഞ സീസണിലെ ഖത്തര്‍ സ്റ്റാര്‍സ് ലീഗിലെയും അമീ ര്കപ്പലെയും ജേതാക്കള്‍ തമ്മിലാണ് കലാശപോരാട്ടമെന്ന പ്രത്യേകതയുമുണ്ട്. കപ്പ് സ്വന്തമാക്കുന്ന ടീമിന് ട്രോഫിക്ക് പുറമെ സ്വര്‍ണമെഡലും ലഭിക്കും. റണ്ണര്‍അപ്പിന് വെള്ളിമെഡല്‍.
രണ്ടു ടീമുകള്‍ക്കും ക്യാഷ് പ്രൈസും ലഭിക്കും. നിലവില്‍ അല്‍സദ്ദ് ക്ലബ്ബാണ് ശൈഖ് ജാസിം കപ്പ് ജേതാക്കള്‍. കഴിഞ്ഞ സീസണില്‍ ഖ ത്തര്‍ സ്റ്റാര്‍സ് ലീഗും അമീര്കപ്പും സ്വന്തമാക്കിയത് അല്ദുഹൈലായിരുന്നു. അമീര്‍ കപ്പ് കലാശപ്പോരാട്ടത്തില്‍ അല്റയ്യാനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ദുഹൈല്‍ പരാജയപ്പെടുത്തിയത്. രണ്ട് കിരീടവും ദുഹൈല്‍ നേടിയതോടെയാണ് ശൈഖ് ജാസിം കപ്പ് കലാശപ്പോരാട്ടത്തിന് അമീര്‍കപ്പ് റണ്ണേഴ്സ് അപ്പായ റയ്യാന്‍ ടീമിന് നറുക്കുവീണത്. കഴിഞ്ഞവര്‍ഷം നടന്ന കലാശപ്പോരാട്ടത്തില്‍ അല്‍ദുഹൈലിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്കാണ് അല്‍സദ്ദ് തകര്‍ത്തത്. അല്‍ജെയ്ഷ് ക്ലബ്ബ് ലഖ്വിയയുമായി ലയിച്ചാണ് അല്‍ദുഹൈല്‍ ക്ലബ് രൂപംകൊണ്ടത്. കഴിഞ്ഞ സീസണില്‍ ഖത്തര്‍ സ്റ്റര്‍സ് ലീഗ്, അമീര്‍ കപ്പ് എന്നിവക്ക് പുറമെ ഖത്തര്‍ കപ്പും സ്വ ന്തമാക്കിയ ദുഹൈല്‍ പുതിയ സീസണിലും കിരീടനേട്ടത്തോടെയുള്ള തുടക്കമാണ് ലക്ഷ്യമിടുന്നത്. ശൈഖ് ജാസിം കപ്പ് കൂടി സ്വന്തമാക്കിയാല്‍ 2018ല്‍ ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷെൻറ സുപ്രധാന കിരീടങ്ങളെല്ലാം നേടിയ ക്ലബ്ബെന്ന നേട്ടം സ്വന്തമാക്കാം.
1977ലാണ് ശൈഖ് ജാസിം കപ്പ് ഫുട്ബോള്‍ ടൂര്‍ണമെൻറിന് തുടക്കമായത്. അല്‍സദ്ദാണ് ഏറ്റവുമധികം തവണ വിജയികളായത്, പതിനാല് പ്രാവിശ്യം. അല്‍ അറബി ആറു തവണ ശൈഖ് ജാസിം കപ്പ് സ്വന്തമാക്കി. ഖത്തര്‍ എസ് സി, അല്‍ വഖ്റ, അല്‍ റയ്യാന്‍ എന്നിവ നാലു തവണ വീതവും ചാമ്പ്യന്മാരായിരുന്നു. അല്ഗറാഫയും ലഖ്വിയയും രണ്ടുതവണ വീതം ജേതാക്കളായി. ലഖ്വിയയാണ് ഇപ്പോള്‍ ദുഹൈലായിരിക്കുന്നത്. അല്‍ശമാല്‍, അല്‍ഖോര്‍, ഉംസലാല്‍, അല്മൈദര് എന്നിവ ഓരോ തവണയും ജേതാക്കളായി. 2014ന് മുമ്പുവരെ ഖത്തറിലെ ഫസ്റ്റ്, സെക്കന്റ് ഡിവിഷനുകളിലെ പതിനെട്ട് ടീമുകള്‍ വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞായിരുന്നു മത്സരം. പിന്നീടാണ് അമീര്‍ കപ്പ്, ഖത്തര്‍ സ്റ്റാര്‍സ് ലീഗ് വിജയികള്‍ തമ്മിലുള്ള പോരാട്ടമാക്കി മാറ്റിയത്. ഫൈനല്‍ മത്സരത്തിെൻറ സുരക്ഷാക്രമീകരണങ്ങള്‍ കഴിഞ്ഞ ദിവസം വിലയിരുത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ ക്ലബ് ഫുട്ബോള്‍ സീസണിനും ശൈഖ് ജാസിം കപ്പോടെ തുടക്കമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.