വിവിധ മത്സരങ്ങളിൽ വിജയികളായ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ
ദോഹ: വിവിധ കലാമത്സരങ്ങളിൽ ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് തിളക്കമാർന്ന വിജയം. വിവിധ ഗ്രൂപ്പുകൾ സംഘടിപ്പിച്ച ഇന്റർ സ്കൂൾ ചിത്രരചനാ -പെയിന്റിങ് മത്സരങ്ങളിലാണ് ശാന്തിനികേതൻ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികൾ മികച്ച പ്രകടനം നടത്തിയത്.
ആർട്ട് അധ്യാപകൻ നൗഫലിന്റെ പ്രത്യേക പരിശീലനത്തിലും എം.ഡി.സി.എ വിഭാഗം മേധാവി ഇൻസാഫിന്റെ മേൽനോട്ടത്തിലും വിദ്യാർഥികൾ കലാമത്സരങ്ങളിൽ മികച്ച പ്രകടനം തുടർന്നു. വിഷൻ ഓഫ് റസിലിയന്റ് ഫ്യൂച്ചർ എന്ന വിഷയത്തെ ആസ്പദമാക്കി ഗാന്ധിജയന്തിയോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ നിർമാണ മത്സരത്തിൽ സീനിയർ വിഭാഗത്തിൽ എട്ടാം ക്ലാസിലെ ഹന്നാമേരി സാബു രണ്ടാം സ്ഥാനവും ജൂനിയർ വിഭാഗത്തിൽ അഞ്ചാം ക്ലാസിലെ ഫെലീന അനീഷ് മൂന്നാം സ്ഥാനവും നേടി.
ഖത്തർ മലയാളി മോംസ് ആർട്ട് മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഏഴാം ക്ലാസിലെ എബിൾ ക്രിസ് ചിറ്റിലപ്പള്ളി ഒന്നാം സ്ഥാനവും ആറാം ക്ലാസിലെ സ്റ്റെഫാനോ ആന്റണി ഷിബു മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ ഒമ്പതാം ക്ലാസിലെ സ്വെറ്റ്ലാന മേരി ഷിബു രണ്ടാം സ്ഥാനവും നേടി. മികച്ച വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ മാനേജ്മെന്റ് അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.