ദോഹ: ഭിന്നശേഷിക്കാർക്കായുള്ള ഷഫലഹ് സെൻററിൽ നിന്നുള്ള വിദ്യാർ ഥികൾക്ക് വാണിജ്യ വ്യവസായ മന്ത്രാലയത്തിെൻറ ആദരം. മൂന്ന് മാസത്തെ പ രിശീലന കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികളെയാണ് മന്ത്രാലയം ആദരിച്ചത്. വാണിജ്യ മന്ത്രാലയത്തിൽ നിന്നുള്ള മുതിർന്ന ഉദ്യോഗസ്ഥരും ഷഫലഹ് സെൻറർ അധികൃതരും വിവിധ ഡിപ്പാർട്ട്മെൻറ്, ഡിവിഷൻ മേധാവികളും ചടങ്ങിൽ സംബന്ധിച്ചു. പുനരധിവാസം, തൊഴിലധിഷ്ഠിത പരിശീലനം, സാമ്പത്തിക ശാക്തീകരണം തുടങ്ങിയ മേഖലകളിൽ പൊതു–സ്വകാര്യരംഗങ്ങളിൽ ഭിന്നശേഷിക്കാർക്ക് തങ്ങളുടേതായ പങ്ക് വഹിക്കാൻ കഴിയുമെന്നതിലുള്ള മന്ത്രാലയത്തിെൻറ അംഗീകാരമാണ് ഷഫലഹ് സെൻററിൽ വിദ്യാർഥികൾക്കുള്ള മന്ത്രാലയത്തിെൻറ ആദരവ്.
2013 മുതൽ ഭിന്നശേഷിക്കാർക്ക് കൂടുതൽ പരിഗണനയും മുൻഗണനയും നൽകുന്നതിനും സമൂഹത്തിൽ അവരുടെ സ്ഥാനം ഉറപ്പാക്കുന്നതിനുമായി മന്ത്രാലയം പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്തുവരികയാണ്. വിദ്യാർഥികൾക്ക് പുറമേ, മന്ത്രാലയത്തിൽ നിന്നും ഷഫലഹ് സെൻററിൽ നിന്നുമുള്ള കോഴ്സ് കോഡിനേറ്റർമാരെയും ചടങ്ങിൽ ആദരിച്ചു. മന്ത്രാലയത്തിെൻറ വിവിധ വകുപ്പുകളിൽ പ്രവർത്തിക്കാനാവശ്യമായ പരിശീലനം നൽകുന്നതിെൻറ ഭാഗമായി കഴിഞ്ഞ ഒക്ടോബറിൽ വാണിജ്യമന്ത്രാലയവും ഷഫലഹ് സെൻററും ധാരണാ പത്രം ഒപ്പുവെച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.