Posted On
date_range Updated On
date_range ഖത്തറിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ സ്കൂൾ അവധി
ദോഹ: മാർച്ച് 26നും 27നും ഖത്തറിലെ മുഴുവൻ സർക്കാർ, സ്വകാര്യ സ്കൂളുകൾക്കും കിൻഡർഗർട്ടനുകൾക്കും അവധി പ്രഖ്യാപിച്ച് വിദ്യഭ്യാസ ഉന്നത വിദ്യഭ്യാസ മന്ത്രാലയം.
റമദാനിലെ അവസാന ദിവസങ്ങളെന്ന നിലയിലാണ് അടുത്ത ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധി പ്രഖ്യാപിച്ചത്. വിദ്യാർഥികൾക്കും സ്കൂൾ ജീവനക്കാർക്കും ഈ ദിവസം അവധിയായിരിക്കുമെന്ന് മന്ത്രാലയം സാമൂഹിക മാധ്യമ പ്ലാറ്റ്ഫോം വഴി പങ്കുവെച്ച അറിയിപ്പിൽ വ്യക്തമാക്കി.
റമദാനിലെ അവസാന ദിവസങ്ങളിൽ വാരാന്ത്യ അവധിയോട് ചേർന്ന് രണ്ടു ദിന അധിക അവധി പ്രഖ്യാപിച്ചത് പ്രവാസികൾ ഉൾപ്പെടെ കുടുംബങ്ങൾക്ക് അനുഗ്രഹമായി മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.