ജാബിർ അൽ മൻസൂരി തെൻറ സാഫ്രോൺ ഫാമിൽ
ദോഹ: രാജ്യത്തെ ആദ്യ കുങ്കുമപ്പൂവ് വിളവെടുപ്പിന് തുടക്കമായി. പ്രാദേശിക വിപണിയിൽ 25 ശതമാനം തദ്ദേശീയ കുങ്കുമപ്പൂവ് ലഭ്യമാക്കുകയെന്ന ലക്ഷ്യം വെച്ച് സാഫ്രോൺ ഖത്തർ ഫാം ആണ് വിളവെടുപ്പിന് തുടക്കം കുറിച്ചത്.ഖത്തറിെൻറ വടക്കേ ഭാഗത്തുള്ള ഉം ലുഷൂശിലാണ് കുങ്കുമപ്പൂവ് ചെടികൾ നട്ടുവളർത്തിയത്. കഴിഞ്ഞദിവസം വിളവെടുപ്പിെൻറ ഉദ്ഘാടന ചടങ്ങിൽ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം, ഖത്തർ ചേംബർ, ഹസാദ് ഫുഡ് കമ്പനി തുടങ്ങിയവയുടെ പ്രതിനിധികൾ പങ്കെടുത്തു.
ഖത്തറിൽ കുങ്കുമപ്പൂവ് ഉൽപാദിപ്പിക്കുന്ന പ്രഥമ ഫാം ആകാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഇറാൻ, മൊറോക്കോ, അഫ്ഗാനിസ്താൻ, സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ കണ്ടുവരുന്ന സസ്യമാണ് ഇതെന്നും ഫാം ഉടമ ജാബിർ അൽ മൻസൂരി പറഞ്ഞു.മണ്ണുപയോഗിക്കാതെയുള്ള കൃഷിരീതിയായ ഹൈഡ്രോപോണിക് രീതിയിലും പ്രത്യേക കണ്ടെയ്നറുകളിൽ മണ്ണ് നിറച്ചുള്ള മാർഗത്തിലൂടെയുമാണ് കുങ്കുമച്ചെടികൾ വളർത്തുന്നത്.
പ്രാദേശിക വിപണികളിൽ ഖത്തരി ഉൽപന്നമായി ഇതിനെ എത്തിക്കുന്നതിന് ഉൽപാദനം വർധിപ്പിക്കുകയാണ് ലക്ഷ്യമിടുന്നത്. ഖത്തരി വിപണിയുടെ ആവശ്യത്തിെൻറ 25 ശതമാനം പൂർത്തീകരിക്കാൻ ഫാമിനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അൽ മൻസൂരി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.