രൂപയുടെ മൂല്യത്തിൽ തകർച്ച; ഒരു ഖത്തർ റിയാലിന് 26.26 രൂപ

ദോഹ: രൂ​പ​യു​ടെ മൂ​ല്യം കൂ​പ്പു​കു​ത്തി​യ​തോ​ടെ റി​യാ​ലി​ന്റെ വി​നി​മ​യ​നി​ര​ക്കി​ൽ വീ​ണ്ടും നേ​ട്ടം. ക​റ​ൻ​സി​ക​ളു​ടെ വി​നി​മ​യ നി​ര​ക്കു​ക​ൾ കാ​ണി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര പോ​ർ​ട്ട​ലാ​യ എ​ക്സ് ഇ ​ക​റ​ൻ​സി ക​ൺ​വെ​ർ​ട്ട​ർ ഒരു ഖ​ത്ത​ർ റി​യാ​ലി​ന് 26.26 രൂ​പ​യാ​ണ് രേഖപ്പെടുത്തി​ത്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി റി​യാ​ൽ രൂ​പ​ക്കെ​തി​രെ കു​തി​പ്പു ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. അതേസമയം, ഖത്തറിലെ പ്രമുഖ കറൻസി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ 26.16 രൂപവരെ ഒരു ഖത്തർ റിയാലിന് നൽകിയിട്ടുണ്ട്.

യു.എസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ റെക്കോഡ് തകർച്ച നേരിട്ടതോടെയാണ് രൂപയുമായുള്ള വിനിമയ നിരക്കിൽ ഖത്തർ റിയാൽ കുതിച്ചുയർന്നത്. ഇന്ത്യൻ രൂപക്കെതിരെ ഖത്തർ റിയാലിന് അടുത്തിടെ ലഭിക്കുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്. പശ്ചിമേഷ്യൻ സംഘർഷത്തിന് പിന്നാലെ രൂപയുടെ മൂല്യത്തിൽ വലിയ ഇടിവ് സംഭവിക്കുകയും ഒരു ഖത്തർ റിയാലിന് 26ന് മുകളിൽ ഇന്ത്യൻ രൂപയിലേക്ക് ഉയരുകയും ചെയ്തിരുന്നു.

പശ്ചിമേഷ്യയിലെ സംഘർഷവും യു.എസ് -ഇറാൻ വെടിനിർത്തൽ കരാറിലെ അനിശ്ചിതത്വവുമാണ് രൂപയുടെ ഇടിവിന് കാരണം. ചൊവ്വാഴ്ച രൂപയുടെ മൂല്യം ഡോളറിനെതിരെ 95.55 എന്ന നിലയിലേക്ക് താഴ്ന്നു. കഴിഞ്ഞ ആഴ്ച രേഖപ്പെടുത്തിയ 95.4325 എന്ന എക്കാലത്തെയും താഴ്ന്ന നിരക്കിനെയാണ് രൂപ ഇപ്പോൾ മറികടന്നത്. ഇറാനുമായുള്ള വെടിനിർത്തൽ കരാർ പരാജയപ്പെടുന്നു എന്ന ആശങ്ക നിക്ഷേപകർക്കിടയിൽ വ്യാപകമായതും ആഗോള വിപണിയിൽ എണ്ണവില ഉയർന്നതും രൂപയുടെ വീഴ്ച രൂപക്ക് തിരിച്ചടിയായി. രൂപക്കെതിരെ ഖത്തർ റിയാലിന് സമാനമായി മറ്റു ജി.സി.സി രാജ്യങ്ങളുടെ വിനിമയ നിരക്കിലും ഉയർച്ച ഉണ്ടായിട്ടുണ്ട്. വിദേശ കറൻസികൾക്ക് ഉയർന്ന നിരക്ക് ലഭിക്കുന്നത് പ്രവാസികൾക്ക് ആശ്വാസമാണ്.

Tags:    
News Summary - Rupee value plunges; one Qatar Riyal equals 26.26 Rupees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.