Posted On
date_range Updated On
date_range റിപ്പബ്ലിക് ദിനം: എംബസിയിൽ പതാക ഉയർത്തൽ രാവിലെ 6.45ന്
ദോഹ: ഇന്ത്യയുടെ 73ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കായി ഖത്തറിലെ ഇന്ത്യൻ എംബസിയും പ്രവാസി സമൂഹവും ഒരുങ്ങി. ആഘോഷങ്ങളുടെ ആസ്ഥാനമാവുന്ന ഇന്ത്യൻ എംബസിയിൽ ബുധനാഴ്ച രാവിലെ 6.45ന് ദേശീയ പതാക ഉയർത്തും. കോവിഡ് പശ്ചാത്തലത്തിൽ സാമൂഹിക അകലം പാലിച്ചായിരിക്കും ചടങ്ങുകൾ. രണ്ട് ഡോസ് വാക്സിൻ സ്വീകരിക്കുകയും ഇഹ്തിറാസിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്കും മാത്രമായിരിക്കും റിപ്പബ്ലിക് ദിന ചടങ്ങിലേക്ക് പ്രവേശനം. ചടങ്ങ് എംബസിയുടെ ഫേസ്ബുക്ക്, യുട്യൂബ് ചാനൽ വഴി തത്സമയം സംപ്രേഷണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.