ദോഹ: ഖത്തറിെൻറയും ലോകത്തിെൻറയും മികച്ച ഭാവി ലക്ഷ്യംവെച്ച് സമഗ്രവും സുസ്ഥിരവുമായ പദ്ധതികൾ ആവിഷ്കരിച്ച് ലോകത്തിലെ ഏറ്റവും വലിയ പ്രകൃതിവാതക ഉൽപാദകരായ ഖത്തർ പെേട്രാളിയം (ക്യു.പി). 2030ഓടെ രാജ്യത്ത് ഹരിതഗൃഹ വാതകം പുറന്തള്ളുന്നത് കുറക്കുകയെന്ന ലക്ഷ്യംവെച്ച് സമഗ്ര പദ്ധതിയാണ് ക്യു.പി നടപ്പാക്കുന്നത്. പാരിസ് കരാറിെൻറ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനോടനുബന്ധിച്ചാണ് പുതിയ പരിസ്ഥിതി സൗഹൃദ പദ്ധതികളുമായി ക്യു.പി മുന്നോട്ട് വന്നിരിക്കുന്നത്.
പ്രതിവർഷം 7 ദശലക്ഷം ടണ്ണിലധികം കാർബൺ ഡൈ ഓക്സൈഡ് പുറന്തള്ളപ്പെടുന്നത് തടയുന്നതിനായി അത്യാധുനിക കാർബൺ കാപ്ച്വർ ആൻഡ് സ്റ്റോറേജ് സംവിധാനവും ഇതിനായി കമ്പനി സ്ഥാപിക്കുന്നുണ്ട്. ഖത്തറിെൻറ പ്രകൃതിവാതക സംവിധാനങ്ങളിൽനിന്നുള്ള അപകടകരമായ വാതകങ്ങളുടെ പ്രവാഹം കുറക്കുന്നത് ഊർജിതമാക്കി 25 ശതമാനമാക്കി കുറക്കുകയാണ് പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
ഖത്തർ പെേട്രാളിയത്തിെൻറ സുസ്ഥിരതാ തന്ത്രപ്രധാന പദ്ധതി സുവ്യക്തമാണെന്നും കൃത്യമായ ലക്ഷ്യങ്ങളും നാഴികക്കല്ലുകളും മുന്നിൽ വെച്ചുകൊണ്ടുള്ളതാണെന്നും ഊർജകാര്യ സഹമന്ത്രിയും ഖത്തർ പെേട്രാളിയം സി.ഇ.ഒയും പ്രസിഡൻറുമായ സഅദ് ശെരീദ അൽ കഅ്ബി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം ലഘൂകരിക്കുന്നതിെൻറ ഭാഗമായുള്ള തങ്ങളുടെ പദ്ധതികൾ പാരിസ് കരാറിെൻറ ലക്ഷ്യങ്ങളോട് ചേർന്നുള്ളതാണ്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട ആഗോള ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകുകയാണ് ഉദ്ദേശ്യമെന്നും അൽ കഅ്ബി വ്യക്തമാക്കി. ഖത്തർ ദേശീയ വികസന മാർഗരേഖ 2030െൻറയും ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെയും കീഴിലാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.