വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി
ദോഹ: ഇസ്രായേൽ ആക്രമണത്തിൽ തകർന്ന ഗസ്സയുടെ പുനർനിർമാണ പ്രക്രിയകൾക്ക് ഖത്തർ 500 മില്യൺ ഡോളർ നൽകും. അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ ഉത്തരവിനെ തുടർന്നാണ് ഇതെന്ന് വിദേശകാര്യ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പറഞ്ഞു. ഫലസ്തീനിലെ സഹോദരങ്ങൾക്കുള്ള ഖത്തർ സഹായം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കുമുള്ള ഖത്തറിെൻറ സാമ്പത്തികസഹായ വിതരണം തുടരുകയാണ്. ഗസ്സ മുനമ്പിലെ എല്ലാ ഗവർണറേറ്റുകളിലെയും ആളുകൾക്കാണ് ധനസഹായം നൽകുന്നത്. തകർക്കെപ്പട്ട വീടുകളുടെ ഉടമസ്ഥർക്കും സഹായം നൽകുന്നുണ്ട്.ഗസ്സയിലെ അഞ്ചുകേന്ദ്രങ്ങൾ വഴിയാണ് വിതരണം. ഖത്തർ കമ്മിറ്റിയുടെയും ഗസ്സയിലെ വിവിധ സർക്കാർ വകുപ്പുകളുടെയും മേൽനോട്ടത്തിലാണ് നടപടികൾ.
ഫലസ്തീന് അടിയന്തര സഹായമായി ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി നേരത്തേതന്നെ ഒരു മില്യൺ ഡോളർ നൽകിയിരുന്നു. പിന്നാലെ അഞ്ച് മില്യണ്‍ ഡോളറിെൻറ സഹായ പദ്ധതി ഖത്തര്‍ ചാരിറ്റിയും പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തര്‍ ചാരിറ്റിയുടെ വെബ്സൈറ്റ്, ആപ്, ഖത്തറിലെ വിവിധ ഓഫിസുകള്‍ തുടങ്ങിയവ വഴി സംഭാവനകള്‍ നല്‍കാം. 44667711 എന്ന നമ്പറില്‍ നേരിട്ട് വിളിച്ചും സംഭാവന ഏല്പിക്കാം.
ഫലസ്തീനിനായി 60 മില്യൺ റിയാൽ സമാഹരിക്കാൻ ഖത്തർ റെഡ്ക്രസൻറ് സൊസൈറ്റി 'നമ്മൾ എല്ലാവരും ഫലസ്തീനികൾ' എന്ന പേരിൽ പ്രത്യേക കാമ്പയിനും തുടങ്ങിയിട്ടുണ്ട്. www.qrcs.qa/pal എന്ന ഖത്തർ റെഡ്ക്രസൻറിെൻറ വെബ്സൈറ്റ് സന്ദർശിച്ചാണ് കാമ്പയിനിലേക്ക് സംഭാവന നൽകേണ്ടത്. അല്ലെങ്കിൽ വളൻറിയറിങ് വെബ്സൈറ്റായ https://qrcs.qa/p/ എന്നതും സന്ദർശിക്കാം.593,000 ഫലസ്തീനികളാണ് ഇതിെൻറ ഗുണഭോക്താക്കളാവുക. മേയ് ഏഴുമുതൽ 21 വരെയാണ് ഇസ്രായേൽ ഗസ്സയിൽ ആക്രമണം അഴിച്ചുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.