‘എഡിസണ്’ റാസ്​ഗ്യാസ്​  അഞ്ഞൂറാം കാർഗോ അയച്ചു

ദോഹ: ഇറ്റാലിയൻ ഉപഭോക്​താവായ എഡിസണ് അഞ്ഞൂറാം കാർഗോ അയച്ച് റാസ്​ഗ്യാസ്​ കമ്പനി ശ്രദ്ധേയമായി. 2003 നവംബറിൽ എഡിസണും റാസ്​ ലഫ്ഫാൻ ലിക്വിഫൈഡ് നാച്വറൽ ഗ്യാസ്​ കമ്പനിയും ഒപ്പുവെച്ച ദീർഘകാല വിൽപ്പന, വാങ്ങൽ കരാർ പ്രകാരമാണ് ഇൗ നേട്ടം കൈവരിച്ചതെന്ന്​ അധികൃതർ പറഞ്ഞു. 
വടക്കൻ അഡ്രിയാടിക് സമുദ്രത്തിൽ സ്​ഥിതി ചെയ്യുന്ന അഡ്രിയാടിക് എൽ എൻ ജി ടെർമിനലിൽ കഴിഞ്ഞ ഒന്നാം തീയതിയാണ്​ റാസ്​ഗ്യാസിെൻ്റ എൽ എൻ ജി ടാങ്കറായ അൽ അരീശ്​ എത്തി ചരക്ക്​ കൈമാറ്റം നടത്തിയത്​. വെനെറ്റോ തീരത്ത് നിന്ന് 15 കിലോമീറ്റർ അകലെയാണ് അഡ്രിയാടിക് ടെർമിനൽ. കരാർ പ്രകാരം പ്രതിവർഷം 16 ലക്ഷം ടൺ എൽ എൻ ജിയാണ് ഇറ്റാലിയൻ കമ്പനിക്ക് റാസ്​ ഗ്യാസ്​ നൽകിക്കൊണ്ടിരിക്കുന്നത്​.
 

Tags:    
News Summary - rasgas qatar gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.