ദോഹ: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ രാജഗിരി പബ്ലിക്ക് സ്കൂളിൽനിന്ന് പരീക്ഷയെഴുതിയ 32 വിദ്യാർഥികൾക്കും മികച്ച വിജയം. പ്രഥമ ബാച്ചിൽ പരീക്ഷക്കിരുന്നവരിൽ 28 ശതമാനം പേരും 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. 69 ശതമാനം പേർ 80 ശതമാനത്തിന് മുകളിലും മാർക്ക് നേടി.
26 വിദ്യാർഥികൾ ഡിസ്റ്റിങ്ഷൻ നേടി. 500ൽ 471 മാർക്ക് നേടി സോയ ആസിഫ് ഖാൻ ദൽവായാണ് ഒന്നാമത്. 464 മാർക്ക് നേടിയ റൂത്ത് സുനിൽ തോമസ് രണ്ടാം സ്ഥാനവും 457 മാർക്ക് നേടിയ ഹുദ അബ്ദുൽ സമദ് മൂന്നാം സ്ഥാനവും നേടി.
മികച്ച വിജയം സ്വന്തമാക്കിയ വിദ്യാർഥികളെയും പിന്നിൽ പ്രവർത്തിച്ച അധ്യാപകരെയും പ്രിൻസിപ്പൽ സഞ്ജീവ് കുമാറും മാനേജിങ് ഡയറക്ടർ ജോർജ് ജേക്കബും അഭിനന്ദിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.