ദോഹ: രാജ്യത്ത് തുടർച്ചയായ മഴക്കുള്ള സാധ്യതകൾ നിലനിൽക്കുന്നുവെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഇടിയോടുകൂടിയുള്ള മഴക്കും സാധ്യതയുണ്ട്. ഞായറാഴ്ച രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ മഴ പെയ്തു. '
വാഹനങ്ങൾ ഒാടിക്കുന്നവർക്ക് സർക്കാർ ജാഗ്രതാ
നിർദേശങ്ങൾ:
•മഴയുള്ള സന്ദർഭങ്ങളിൽ വാഹനങ്ങൾ പതുക്കെ പോകാൻ പരമാവധി ശ്രദ്ധിക്കുക. റോഡിൽ നിന്നും വാഹനങ്ങൾ തെന്നിമാറാതിരിക്കാൻ ഇത് സഹായിക്കും.
കൂടുതൽ വേഗതയിൽ വാഹനമോടിക്കുമ്പോൾ റോഡുമായുള്ള ബന്ധം വിഛേദിക്കാൻ സാധ്യത കൂടുതലാകുകയും ഇത് മൂലം വാഹനങ്ങൾ റോഡിൽ നിന്ന് തെന്നിമാറുകയും ചെയ്യുന്നു.
•മഴയില്ലാത്തപ്പോൾ േബ്രക്ക് ചെയ്യുന്നതിെൻറ മൂന്ന് മടങ്ങ് മഴയുള്ളപ്പോൾ ചെയ്യേണ്ടിവരുന്നു. അതിനാൽ തന്നെ മുന്നിലുള്ള വാഹനത്തിന് പിന്നിൽ പരമാവധി അകലം പാലിക്കാൻ ശ്രമിക്കുക. മുന്നിലുള്ള വാഹനത്തിെൻറ തൊട്ടുപിന്നിലായി ൈഡ്രവ് ചെയ്യാതിരിക്കാൻ ശ്രദ്ധിക്കുക.
•കൂടുതൽ കാഴ്ച കിട്ടുന്നതിനായി എയർകണ്ടീഷൻ ഉപയോഗിക്കുക.
•വാഹനങ്ങളുടെ ഇൻഡിക്കേറ്ററുകളും സൈൻലൈറ്റുകളും വൈപ്പറും പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തുക.
•മോശം കാലാവസ്ഥയിൽ സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കുക.
•മോശം കാലാവസ്ഥയിൽ കൂടുതൽ ശ്രദ്ധിച്ച് വാഹനമോടിക്കുക. ൈഡ്രവിംഗിനിടയിൽ ശ്രദ്ധ തെറ്റിക്കുന്ന മറ്റു കാര്യങ്ങളിൽ വ്യാപൃതരാകാതിരിക്കുക.
•റോഡ് കാണാൻ സാധിക്കുന്നില്ലെങ്കിൽ വാഹനം റോഡ് സൈഡിൽ ഓഫ് ചെയ്ത് നിർത്തിയിടുക.
•വാഹനത്തിലെ ഗ്ലാസിലുള്ള ജലസാന്നിദ്ധ്യം ഒഴിവാക്കാൻ വൈപ്പർ ഉപയോഗിക്കുക.
•മഴക്കിടെ േബ്രക്കിൽ കൂടുതൽ സമ്മർദ്ദം ചെലുത്താതിരിക്കുക.
ഇങ്ങനെ ചെയ്യുന്നത് വാഹനം തെന്നിമാറുന്നതിന് ഇടയാക്കും. ഇക്കാര്യങ്ങൾ പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.