ഡോ. ഹുസൈന് ബുഖാരി, നസീഫ് അലി, സറീന ഹാരിസ്, ഹാരിസ് പി.വി
ദോഹ: ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ദോഹ സോണ്‍ റമദാനില്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ പരീക്ഷയില്‍ ഡോ. ഹുസൈന് ബുഖാരി ഒന്നാം സ്ഥാനം നേടി. നസീഫ് അലി, സറീന ഹാരിസ് (രണ്ടാം സ്ഥാനം), ഹാരിസ് പി.വി (മൂന്നാം സ്ഥാനം) എന്നിവരാണ് മറ്റു വിജയികൾ. തുടര്‍ന്നുള്ള പത്ത് സ്ഥാനങ്ങള്‍ക്ക് അബ്ദുൽ സലാം കെ.കെ, അബ്ദുല്‍ നാസര്‍ കെ.കെ, സൈഫുദ്ദീന് പി, ഷാനിദ അമീന്, സുനില അബ്ദുല്‍ ജബ്ബാര്‍, റെജിഷ മുഹമ്മദ് ശുകൂര്‍, റസിയ, ഫതഹുദ്ദീന്‍ അബ്ദുറഹിം, സുനീറ നിസാര്‍, സറീന കെ. എന്നിവര്‍ അര്‍ഹരായി.
മന്‍സൂറ സി.ഐ.സി ഹാളില്‍ നടന്ന ചടങ്ങില്‍ സോണല്‍ പ്രസിഡന്റ് ബഷീര്‍ അഹമ്മദ്, ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ദോഹ സോണ്‍ കണ്‍വീനര്‍ ഡോ. അബ്ദുല്‍ വാസിഅ്, സോണല്‍ സെക്രട്ടറി ജാഫര്‍ മുഹമ്മദ് എന്നിവര്‍ സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സോണല്‍ സമിതി അംഗം സാഫിര്‍ അഞ്ച് ദിവസങ്ങളില്‍ നടന്ന ഓണ്‍ലൈന്‍ പരീക്ഷകള്‍ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.