നൈറ്റ് റൺ വേദിയായ ഓൾഡ് ദോഹ പോർട്ട്
Posted On
date_range Updated On
date_range നൈറ്റ് റണ്ണുമായി ക്യു.എസ്.എഫ്.എ
നൈറ്റ് റണ്ണുമായി
ക്യു.എസ്.എഫ്.എദോഹ: ഖത്തർ ദേശീയ കായിക ദിനാഘോഷങ്ങളുടെ ഭാഗമായി രാത്രിയിലും ഓടാൻ അവസരമൊരുക്കി ഖത്തർ സ്പോർട്സ് ഫോർ ഓൾ ഫെഡറേഷൻ. എല്ലാ പ്രായക്കാർക്കുമുള്ള നൈറ്റ് റൺ ഫെബ്രുവരി 22ന് ദോഹ ഓൾഡ് പോർട്ടിൽ നടക്കും. ഒരു കിലോമീറ്റർ (മിനി കിഡ്സ്, ജൂനിയർ, മുതിർന്നവർ), അഞ്ച് കി.മീ തുടങ്ങിയ വിഭാഗങ്ങളായാണ് മത്സരം. രാത്രി ഏഴിന് തുടങ്ങി ഓൾഡ് ദോഹ പോർട്ടിലൂടെ മുന്നേറുന്ന മത്സരം ഒമ്പതോടെ സമാപിക്കും. മൂന്ന് വയസ്സ് മുതലുള്ളവർക്ക് പങ്കെടുക്കാം. 800ഓളം പേർ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ക്യു.എസ്.എഫ്.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.