എ.ഡബ്ല്യൂ.എച്ച് എൻജിനീയറിങ് കോളജ് അലുംനി അസോസിയേഷൻ എൻജിനീേയഴ്സ് കപ്പ് ജേതാക്കളായ ക്യൂ.എം.ഇ.എ
Posted On
date_range Updated On
date_range ഖത്തർ എൻജിനീയേഴ്സ് കപ്പ് ഫുട്ബാൾ; ക്യു.എം.ഇ.എ ജേതാക്കൾ
ദോഹ: എ.ഡബ്ല്യു.എച്ച് എൻജിനീയറിങ് കോളജ് അലുമ്നി അസോസിയേഷൻ ഖത്തർ എൻജിനീയേർസ് കപ്പ് സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ ക്യു.എം.ഇ.എ ഖത്തർ വിജയികളായി. ഫൈനലിൽ എം.ഇ.എസ് എൻജിനീയറിങ് കോളജ് അലുമ്നിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചു.
16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് ഷറഫ് പി. ഹമീദ് ഉദ്ഘാടനം ചെയ്തു. എൻജിനീയേർസ് ഫോറം ഖത്തർ ജോയന്റ് സെക്രട്ടറി ലബീബ് വി.ടി ആശംസ നേർന്നു. വിജയികൾക്കുള്ള ട്രോഫിയും പ്രൈസ് മണിയും ഐ.എസ്.സി പ്രസിഡന്റ് ഇ.പി അബ്ദുറഹ്മാൻ, ബിയൻകോ ഖത്തർ ചെയർമാൻ ഷംസീർ തുടങ്ങിയവർ ചേർന്നു വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.