ദോഹ: ഖത്തറിെൻറ വിവരസാങ്കേതിക മേഖലയിലെ വലിയ പ്രദർശനമായ കിറ്റ്കോമിൽ ആകെ യാ ഥാർഥ്യമായത് 4.5 ബില്യൻ റിയാലിെൻറ കരാറുകൾ. സമ്മേളനം കഴിഞ്ഞദിവസം വിജയകരമായി സ മാപിച്ചു. സമാപനത്തോടനുബന്ധിച്ച് ഗതാഗത വാർത്താവിനിമയ മന്ത്രി ജാസിം ബിൻസെയ്ഫ് അൽ സുലൈത്തിയാണ് ഇക്കാര്യം അറിയിച്ചത്.
അഞ്ചാമത് ഐ.ടി പ്രദർശനത്തിൽ നടന്നത് ഏറ്റവും വലിയ ഇടപാടുകളാണ്. പ്രദർശനത്തിൽ പങ്കെടുത്ത എല്ലാ കമ്പനികളും ഉൾപ്പെട്ട കരാറുകളിലാണ് ഇത്രയധികം തുകയുടെ ഇടപാടുകൾക്ക് വഴിയൊരുങ്ങിയിരിക്കുന്നത്. സമാപനത്തോടനുബന്ധിച്ച് മന്ത്രാലയം ഇ-ടെൻഡറിങ് സൊല്യൂഷൻ പ്രോജക്ട് അവതരിപ്പിച്ചിരുന്നു. സർക്കാറിെൻറ വിവിധ ടെൻഡർ നിയമങ്ങൾക്ക് വിേധയമായി ടെൻഡറുകൾക്ക് ഓൺൈലൻ പ്ലാറ്റ്ഫോമാണ് മന്ത്രാലയം അവതരിപ്പിച്ചത്. ഖത്തർ ഡിജിറ്റൽ ഗവൺമെൻറ് 2020 പദ്ധതിയുടെ ഭാഗമായാണിത്.
ഗതാഗത വാർത്താവിനിമയ മന്ത്രാലയത്തിെൻറ ‘ഖത്തർ ഡിജിറ്റൽ ഗവൺമെൻറ് െട്രയ്നിങ് പ്രോഗ്രാ’മിെൻറ അടുത്തവർഷം നടത്തുന്ന വിവിധ പദ്ധതികളുടെ പ്രഖ്യാപനവും കിറ്റ്കോമിൽ അവതരിപ്പിച്ചു. 2020ൽ ഉദ്ദേശിക്കുന്ന പരിശീലന പദ്ധതികളാണിത്. ഇത് ആദ്യമായാണ് ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പദ്ധതി പ്രഖ്യാപിച്ചത്. സർക്കാർ മേഖലയിലെ ഐ.ടി ജീവനക്കാരുടെ ശേഷിയും കഴിവും കൂടുതൽ വികസിപ്പിക്കുന്നതിനായാണ് ഖത്തർ ഡിജിറ്റൽ പദ്ധതി 2016ൽ തുടങ്ങിയത്. സർക്കാറിെൻറ എല്ലാ നടപടികളും ഡിജിറ്റൽവത്കരിക്കാനുള്ള ശ്രമത്തിെൻറ ഭാഗമായാണിത്. സർക്കാർ ഉദ്യോഗസ്ഥർക്ക് വിവരസാങ്കേതിക മേഖലയിൽ ഉന്നത പരിശീലനം നൽകുന്നുണ്ട്. ഉന്നത ഐ.ടി കമ്പനികളുമായി സഹകരിച്ചാണിത്. 134 പരീക്ഷകൾ, 1207 പരിശീലന പരിപാടികൾ എന്നിവ ഈവർഷം മൂന്നാംപാദം വരെ നടത്തിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.