ഇന്ത്യ കേന്ദ്രമായ 'ബോധി ട്രീ'യിലേക്ക്​ ഖത്തർ ഇൻവെസ്റ്റ്​മെന്‍റ്​ അതോറിറ്റിയുടെ വൻ നിക്ഷേപം

ദോഹ: ഇന്ത്യ കേന്ദ്രമായി ആഗോള മാധ്യമ നിക്ഷേപകരുടെ നേതൃത്വത്തിൽ സ്ഥാപിക്കുന്ന 'ബോധി ട്രീ'യിലേക്ക്​ 150 കോടി ഡോളറിന്‍റെ (ഏതാണ്ട്​ 11,300 കോടിയിലേറെ രൂപ) വൻ നിക്ഷേപവുമായി ഖത്തർ ഇൻവെസ്റ്റ്​മെന്‍റ്​ അതോറിറ്റി.

ആഗോള മാധ്യമ ഭീമൻ റൂപർട്​ മർഡോകിന്‍റെ മകനും ലൂപ സിസ്റ്റംസ്​ സ്ഥാപകനും ​സി.ഇ.ഒയുമായ ജെയിംസ്​ മർഡോകിന്റെയും, സ്റ്റാർ ഇന്ത്യ മുൻ ചെയർമാനും സി.ഇ.ഒയും വാൾട്​ ഡിസ്നി ഏഷ്യാ പസഫിക്​ മുൻ പ്രസിഡന്‍റുമായ ഉദയ്​ ശങ്കറിന്‍റെയും നേതൃത്വത്തിൽ ആരംഭിക്കുന്ന 'ബോധി ട്രീ'യിലേക്കാണ്​ ഖത്തറിന്‍റെ വൻ നിക്ഷേപം.

ഇന്ത്യയിലെയും തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെയും വിപുലമായ വിപണിയെ ലക്ഷ്യം വെച്ചാണ്​ ആഗോള മാധ്യമമേഖലയെ നിയന്ത്രിച്ച പ്രധാനികൾ മാധ്യമ-ഉപഭോക്​തൃ സാ​ങ്കേതിക മേഖലയിലെ ശക്​തമായ സാന്നിധ്യമാവാൻ ഒരുങ്ങുന്ന പുതിയ സ്ഥാപനവുമായി രംഗത്തെത്തുന്നത്​. മാധ്യമ, വിദ്യഭ്യാസ, ആരോഗ്യ മേഖല ഉൾപ്പെടെയുള്ള വിവിധ മേഖലകളിലേക്കുള്ള നിക്ഷേപ പ്ലാറ്റ്​ഫോമായണ്​ ബോധി ട്രീ രൂപീകരിച്ചത്​.

Tags:    
News Summary - QIA invests in bodhi tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.