ഖിയ ചാമ്പ്യൻസ് ലീഗ് ഇന്ന് സെമി പോരാട്ടങ്ങൾ
ദോഹ: ഖത്തറിലെ ഫുട്ബാൾപ്രേമികളുടെ ആവേശമായി മാറിയ സിറ്റി എക്സ്ചേഞ്ച് ഖിയ ചാമ്പ്യൻസ് ലീഗിൽ വെള്ളിയാഴ്ച സെമിഫൈനൽ പോരാട്ടങ്ങൾ. വൈകുന്നേരം ഏഴു മണിക്ക് ദോഹ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന മത്സരങ്ങളിൽ ഇന്ത്യൻ ക്ലബ് ഫുട്ബാളിലെ മുൻനിര താരങ്ങളുമായി പ്രവാസി ടീമുകൾ മാറ്റുരക്കും.
രാത്രി ഏഴു മണിക്ക് നടക്കുന്ന ഒന്നാം സെമിയിൽ സഫാരി ഫ്രെഡേ ഫിഫ മഞ്ചേരി എഫ്.സി - സ്പിരിറ്റ് ഇവന്റ്സ് ഒലെ എഫ്. സിയുമായി ഏറ്റുമുട്ടും. രാത്രി ഒമ്പതിന് ആരംഭിക്കുന്ന രണ്ടാം സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ സിറ്റി എക്സ്ചേഞ്ച് എഫ്.സി- സീഷോർ മേറ്റ്സ് ഖത്തർ എഫ്.സിയുമായി ഏറ്റുമുട്ടും.
ഇന്ത്യൻ സൂപ്പർ ലീഗ്, ഐ ലീഗ് ഉൾപ്പെടെ പ്രമുഖ ലീഗുകളിൽ മാറ്റുരക്കുന്ന താരങ്ങളാണ് വിവിധ ടീമുകളിൽ ബൂട്ടുകെട്ടുന്നത്. ഇവരുടെ പോരാട്ടങ്ങൾ നേരിട്ടു കാണാൻ പ്രവാസികൾക്കുള്ള അവസരംകൂടിയാണ് ഖിയ ചാമ്പ്യൻസ് ലീഗ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.