??????????? ??????? ???? ??? ?????? ????????????? ?? ????? ??????????? ????????????? ????? ?????????? ??? ??????????? ????????

ഖത്തറിൽ ബ്രിട്ടീഷ് വിസ സേവനങ്ങൾ പുനരാരംഭിച്ചു

ദോഹ: ബ്രിട്ടീഷ് വിസ, ഇമിേഗ്രഷൻ സേവനങ്ങൾ രാജ്യത്ത്​ പുനരാരംഭിച്ചു. ദോഹയിലെ പുതിയ ബ്രിട്ടീഷ് വിസ ആപ്ലിക്കേഷൻ സ​​െൻററിലാണ് വിസ സേവനങ്ങൾ ലഭ്യമാകുക.
എയർപോർട്ട് റോഡിലെ ഒഖ്ബ ബിൻ നാഫിഅ് സ്​ട്രീറ്റിലെ അൽ നുഐമി ബിൽഡിങ്ങിലെ ഒന്നാംനിലയിലാണ് പുതിയ ബ്രിട്ടീഷ് വിസ ആപ്ലിക്കേഷൻ സ​​െൻറർ ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി നേരത്തെ അപ്പോയ്​ൻറ്മ​​െൻറ് എടുത്തവർക്ക് മാത്രമാണ് സ​​െൻററിലെത്തി അപേക്ഷ സമർപ്പിക്കാനും ബയോമെട്രിക് വിവരങ്ങൾ നൽകാനും അനുമതിയുണ്ടാകുക.

ലോക്​ഡൗണിന് മുമ്പെടുത്ത അപ്പോയ്​ൻറ്മ​​െൻറിൽ ഹാജരാകാൻ സാധ്യമാകാത്തവർക്ക് അവരുടെ അക്കൗണ്ട് ഇപ്പോൾ ലോഗിൻ ചെയ്ത് പുതിയ അപ്പോയ്​ൻറ്മ​​െൻറ് എടുക്കാനും സാധിക്കും. ലോക്​ഡൗണിന് മുമ്പ് അപേക്ഷ പൂർത്തിയാക്കുകയും വിസ ആപ്ലിക്കേഷൻ സ​​െൻററിൽ നേരത്തെ ബുക്ക് ചെയ്യാത്തതുമായ ഉപഭോക്താക്കൾക്കും ഇപ്പോൾ പുതിയ അപ്പോയ്​ൻറ്മ​​െൻറിന്​ ബുക്ക് ചെയ്യാം.അതേസമയം, സൂപ്പർ പ്രയോരിറ്റി വിസ, പ്രയോരിറ്റി വിസ (വിസിറ്റ്), പ്രയോരിറ്റി വിസ (സെറ്റിൽമ​​െൻറ്-വാക്ക് ഇൻ സർവിസ്​) എന്നിവ സ​​െൻററിൽനിന്ന്​ ഇപ്പോൾ നൽകുന്നതല്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കോവിഡ്-19 പശ്ചാത്തലത്തിൽ ബ്രിട്ടനിലേക്കുള്ള പ്രവേശനത്തിന് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്​.  ഇവ അറിയാൻ https://www.gov.uk/ukbordercontrol എന്ന പോർട്ടൽ സന്ദർശിക്കണം.

LATEST VIDEO

Full View
News Summary - qatar_qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.