മ​ൽ​ഖ ചി​കി​ത്സ: ഒ​രു​ദി​വ​സ വേ​ത​നം സം​ഭാ​വ​ന ന​ൽ​കി ന​സീം ഹെ​ൽ​ത്ത് കെ​യ​ർ

ദോ​ഹ: ഖ​ത്ത​ർ ചാ​രി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ത്തു​ന്ന മ​ൽ​ഖ റൂ​ഹി ചി​കി​ത്സാ സ​ഹാ​യ നി​ധി​യി​ലേ​ക്ക് ന​സീം ഹെ​ൽ​ത്ത് കെ​യ​ർ ജീ​വ​ന​ക്കാ​ർ ഒ​രു​ദി​വ​സ​ത്തെ വേ​ത​നം സം​ഭാ​വ​ന ചെ​യ്തു. കു​ഞ്ഞു ജീ​വ​ൻ ര​ക്ഷി​ക്കാ​നു​ള്ള സാ​മൂ​ഹി​ക ദൗ​ത്യ​ത്തി​ൽ പ​ങ്കാ​ളി​യാ​കു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് ന​സീം ഹെ​ൽ​ത്ത് കെ​യ​റി​​ലെ ജീ​വ​ന​ക്കാ​ർ ഒ​രു​ദി​ന വേ​ത​നം ന​ൽ​കു​ന്ന​ത്. എ​സ്.​എം.​എ ടൈ​പ് വ​ൺ ബാ​ധി​ത​യാ​യ അ​ഞ്ചു​മാ​സം പ്രാ​യ​മു​ള്ള മ​ൽ​ഖാ റൂ​ഹി​യു​ടെ ചി​കി​ത്സ​ക്ക് ആ​വ​ശ്യ​മാ​യ വി​​ല​യേ​റി​യ മ​രു​ന്ന് എ​ത്തി​ക്കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് ഖ​ത്ത​ർ ചാ​രി​റ്റി നേ​തൃ​ത്വ​ത്തി​ൽ ഫ​ണ്ട് സ​മാ​ഹ​ര​ണ കാ​മ്പ​യി​ൻ ആ​രം​ഭി​ച്ച​ത്. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യു​ള്ള സ്ഥാ​പ​നം എ​ന്ന​നി​ല​യി​ൽ ത​ങ്ങ​ളു​ടെ ചെ​റി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലും മാ​റ്റം കൊ​ണ്ടു​വ​രു​മെ​ന്ന വി​ശ്വാ​സ​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​സീം ഹെ​ൽ​ത്ത് കെ​യ​ർ ജീ​വ​ന​ക്കാ​ർ ത​ങ്ങ​ളു​ടെ ഒ​രു​ദി​വ​സ​വേ​ത​നം നീ​ക്കി​വെ​ക്കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച​ത്. ‘അ​നു​ക​മ്പ​യി​ലും സ​ഹാ​നു​ഭൂ​തി​യി​ലും വേ​രൂ​ന്നി​യ​താ​ണ് ന​സീം ഹെ​ൽ​ത്ത് കെ​യ​ർ. കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം വ​ലി​യ സ്വാ​ധീ​നം ചെ​ലു​ത്താ​ൻ ക​ഴി​യു​മെ​ന്ന് ഞ​ങ്ങ​ൾ വി​ശ്വ​സി​ക്കു​ന്നു. അ​ത് കൊ​ണ്ടാ​ണ് മ​ൽ​ഖാ റൂ​ഹി​യു​ടെ ചി​കി​ത്സ​ക്കാ​യി പി​ന്തു​ണ​ക്കാ​ൻ ഞ​ങ്ങ​ളു​ടെ ജീ​വ​ന​ക്കാ​ർ അ​ണി​നി​ര​ക്കു​ന്ന​ത് ’ -ന​സീം ഹെ​ൽ​ത്ത് കെ​യ​റി​ന്റെ​യും സി ​എം ഡി 33 ​ഹോ​ൾ​ഡി​ങ്‌​സി​ന്റെ​യും മാ​നേ​ജി​ങ് ഡ​യ​റ​ക്റ്റ​ർ മു​ഹ​മ്മ​ദ് മി​യാ​ൻ​ദാ​ദ് വി.​പി ജീ​വ​ന​ക്കാ​ർ​ക്ക് ന​ന്ദി അ​റി​യി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു. 

Tags:    
News Summary - Naseem Healthcare employees donated fund for Malkha's treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.