ഖത്തറിൽ ബ്രിട്ടീഷ് വിസ സേവനങ്ങൾ പുനരാരംഭിച്ചു
text_fieldsദോഹ: ബ്രിട്ടീഷ് വിസ, ഇമിേഗ്രഷൻ സേവനങ്ങൾ രാജ്യത്ത് പുനരാരംഭിച്ചു. ദോഹയിലെ പുതിയ ബ്രിട്ടീഷ് വിസ ആപ്ലിക്കേഷൻ സെൻററിലാണ് വിസ സേവനങ്ങൾ ലഭ്യമാകുക.
എയർപോർട്ട് റോഡിലെ ഒഖ്ബ ബിൻ നാഫിഅ് സ്ട്രീറ്റിലെ അൽ നുഐമി ബിൽഡിങ്ങിലെ ഒന്നാംനിലയിലാണ് പുതിയ ബ്രിട്ടീഷ് വിസ ആപ്ലിക്കേഷൻ സെൻറർ ആരംഭിച്ചത്. കോവിഡ് പശ്ചാത്തലത്തിൽ മുൻകരുതൽ നടപടികളുടെ ഭാഗമായി നേരത്തെ അപ്പോയ്ൻറ്മെൻറ് എടുത്തവർക്ക് മാത്രമാണ് സെൻററിലെത്തി അപേക്ഷ സമർപ്പിക്കാനും ബയോമെട്രിക് വിവരങ്ങൾ നൽകാനും അനുമതിയുണ്ടാകുക.
ലോക്ഡൗണിന് മുമ്പെടുത്ത അപ്പോയ്ൻറ്മെൻറിൽ ഹാജരാകാൻ സാധ്യമാകാത്തവർക്ക് അവരുടെ അക്കൗണ്ട് ഇപ്പോൾ ലോഗിൻ ചെയ്ത് പുതിയ അപ്പോയ്ൻറ്മെൻറ് എടുക്കാനും സാധിക്കും. ലോക്ഡൗണിന് മുമ്പ് അപേക്ഷ പൂർത്തിയാക്കുകയും വിസ ആപ്ലിക്കേഷൻ സെൻററിൽ നേരത്തെ ബുക്ക് ചെയ്യാത്തതുമായ ഉപഭോക്താക്കൾക്കും ഇപ്പോൾ പുതിയ അപ്പോയ്ൻറ്മെൻറിന് ബുക്ക് ചെയ്യാം.അതേസമയം, സൂപ്പർ പ്രയോരിറ്റി വിസ, പ്രയോരിറ്റി വിസ (വിസിറ്റ്), പ്രയോരിറ്റി വിസ (സെറ്റിൽമെൻറ്-വാക്ക് ഇൻ സർവിസ്) എന്നിവ സെൻററിൽനിന്ന് ഇപ്പോൾ നൽകുന്നതല്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കോവിഡ്-19 പശ്ചാത്തലത്തിൽ ബ്രിട്ടനിലേക്കുള്ള പ്രവേശനത്തിന് പുതിയ നിർദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ഇവ അറിയാൻ https://www.gov.uk/ukbordercontrol എന്ന പോർട്ടൽ സന്ദർശിക്കണം.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.