ഖത്തരി സീബാസ് മത്സ്യ ഉൽപാദനത്തിനായി കടലിൽ സ്ഥാപിച്ച ഒഴുകുംകൂടുകൾ
ദോഹ: ഖത്തരി സീബാസ് മത്സ്യത്തിെൻറ ഉൽപാദനത്തിന് ഉപയോഗിക്കുന്ന ജലോപരിതലത്തിൽ ഒഴുകിനടക്കുന്ന കൂട് സാങ്കേതികവിദ്യ ശ്രദ്ധനേടുന്നു. സമക്നാ മത്സ്യ ഫാം ആണ് പുറം കടലിൽ േഫ്ലാട്ടിങ് കേജ് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഖത്തറിലെയും മേഖലയിലെയും ആദ്യ ഫാമായത്. ഖത്തറിലെ മത്സ്യ ഉൽപാദന മേഖലയിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന് പിന്തുണ നൽകുകയും മാംസ്യ സമ്പന്നമായ സീബാസ് മത്സ്യത്തെ കൂടുതൽ ഉൽപാദിപ്പിക്കുകയുമാണ് ലക്ഷ്യം.
രാജ്യത്തെ സ്വകാര്യ മേഖലക്ക് എല്ലാ പിന്തുണയും നൽകുന്ന അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിക്ക് നന്ദി അറിയിക്കുകയാണെന്ന് ഖംറ ഹോൾഡിങ് ചെയർമാൻ ഹമദ് സാലിഹ് അൽ ഖംറ പറഞ്ഞു.സർക്കാർ സംരംഭങ്ങളുടെ പിന്തുണ കൂടാതെ ഇത്തരമൊരു പദ്ധതി നടപ്പാക്കാൻ സാധിക്കില്ല. മേഖലയിലെ പ്രഥമ ഓഫ്ഷോർ ഫ്ലോട്ടിങ് കേജ് സാങ്കേതികവിദ്യയാണ് ഇതിന് ഉപയോഗിക്കുന്നതെന്നും ഹമദ് അൽ ഖംറ വ്യക്തമാക്കി.
ഖത്തർ വിപണിയിൽ ഖത്തരി സീബാസിെൻറ ഉൽപാദനത്തിന് സമക്നാ പ്രാരംഭം കുറിക്കുകയാണെന്നും രാജ്യത്തിെൻറ സുസ്ഥിര വികസനത്തോടുള്ള അൽ ഖംറ ഹോൾഡിങ്ങിെൻറ പ്രതിബദ്ധതയാണ് ഇതെന്നും സമക്നാ ജനറൽ മാനേജർ മുഹമ്മദ് അൽ ഖംറ പറഞ്ഞു.പരീക്ഷണാർഥത്തിൽ 2019 തുടക്കത്തിൽ തന്നെ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂൺ മാസത്തോടെ പദ്ധതി പൂർണാർഥത്തിൽ പ്രവർത്തനം തുടങ്ങിയതായും പ്രതിവർഷം 2000 ടൺ സീബാസാണ് ഉൽപാദിപ്പിക്കാൻ ലക്ഷ്യമിട്ടിരിക്കുന്നതെന്നും മുഹമ്മദ് അൽ ഖംറ വ്യക്തമാക്കി.
റുവൈസിൽ നിന്നും വടക്കുകിഴക്ക് മേഖലയിലായി 50 കിലോമീറ്റർ അകലെയായാണ് സമക്നാ ഫിഷ് ഫാം. 16 ഫ്ലോട്ടിങ് കേജുകളാണ് ഇവിടെ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.